LOCAL NEWS
  Sep 19, 2013
പെരുമഴക്കാലത്തില്‍നിന്ന് മോചനം; നീലകണ്ഠന് ആലയമൊരുങ്ങി


ശാസ്താംകോട്ട: പത്തുവര്‍ഷമായി നീലകണ്ഠന്‍ എന്ന കൊമ്പന്‍ മഴയും വെയിലുമേറ്റ് ദുരിതപര്‍വത്തിലായിരുന്നു. പെരുമഴനനഞ്ഞ് കടുത്ത വാതരോഗവും പിടിപെട്ടു. ആ പെരുമഴക്കാലത്തില്‍നിന്ന് മോചനമായി. നീലകണ്ഠന് മഴ നനയാതെ, വെയില്‍ കൊള്ളാതെ ഇനി കഴിയാം. നീലകണ്ഠനായി നിര്‍മിച്ച ആനത്തറി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് വ്യാഴാഴ്ച സമര്‍പ്പിക്കും.

ശാസ്താംകോട്ട ധര്‍മ്മശാസ്താക്ഷേത്രത്തിലെ കൊമ്പന്‍ നീലകണ്ഠനായി നിര്‍മിച്ച ആനത്തറിയുടെ ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം.പി.ഗോവിന്ദന്‍ നായര്‍ രാവിലെ 10 ന് നിര്‍വഹിക്കും.

2003ല്‍ ശാസ്താംകോട്ട ധര്‍മ്മശാസ്താക്ഷേത്രത്തില്‍ വിദേശമലയാളി അജിത്കുമാര്‍ ബി.പിള്ള നടയ്ക്കിരുത്തിയതാണ് നീലകണ്ഠനെ. നാട്ടുകാരുടെ കണ്ണിലുണ്ണിയായി കഴിഞ്ഞിരുന്ന നീലകണ്ഠനെ പാപ്പാന്മാര്‍ അകാരണമായി ഉപദ്രവിക്കുമായിരുന്നു. പാപ്പാന്മാര്‍ നീലകണ്ഠനെ ഉപദ്രവിക്കുന്നത് ഒരേ കാലിലായത് ആനയ്ക്ക് തീരാത്ത വേദനയുണ്ടാക്കി. അടിയേറ്റകാലില്‍ നീരുവന്ന് രക്തവാതമായിമാറി. വെയിലും മഴയുമേറ്റുള്ള നില്പ് രോഗത്തെ ഇരട്ടിയാക്കി. അജിത്കുമാര്‍ പിള്ള തന്നെ നിരവധി ചികിത്സകള്‍ നടത്തിയിട്ടും പൂര്‍ണ അര്‍ത്ഥത്തില്‍ രോഗശമനം വരുത്താന്‍ കഴിഞ്ഞില്ല. ആനത്തറി നിര്‍മിച്ച് ആശ്വാസം നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തയാറായതുമില്ല.

ആനയുടെ ആരോഗ്യം നിരന്തരം മോശമായി വരുന്നതുകണ്ട് ആനയെ നടയ്ക്കിരുത്തിയ അജിത്കുമാര്‍ പിള്ള ആനത്തറി നിര്‍മിക്കാന്‍ തീരുമാനിക്കുകയും ക്ഷേത്രോപദേശക സമിതിയുടെ ഇടപെടലിലൂടെ ദേവസ്വം ബോര്‍ഡ് അംഗീകാരം കൊടുക്കുകയും ചെയ്തു.

രാവിലെ പത്തിന് ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് അംഗം പി.കെ.കുമാരന്‍ അധ്യക്ഷനാകും. അജിത്കുമാര്‍ ബി.പിള്ളയും ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കും.

Other News in this section
ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറി; 22 പേര്‍ക്ക് പരിക്ക്‌
അങ്കമാലി: കാര്‍ നിയന്ത്രണംവിട്ട് സൈഡ് മീഡിയനിലേക്ക് ഇടിച്ചു കയറി ഉണ്ടായ അപകടത്തില്‍ 18 വിദ്യാര്‍ത്ഥിനികള്‍ക്കടക്കം 22 പേര്‍ക്ക് പരിക്കേറ്റു.വ്യാഴാഴ്ച വൈകീട്ട് 4.45ന് ദേശീയ പാതയില്‍ കറുകുറ്റി കപ്പേള ജങ്ഷനിലായിരുന്നു അപകടം. ചാലക്കുടി ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് സൈഡ് മീഡിയനിലേക്ക് ഇടിച്ചു കയറിയത്. മറുവശത്ത് നിന്ന് യൂടേണ്‍ തിരിഞ്ഞുവന്ന ബൈക്കില്‍ ..
വിറ്റ സ്വര്‍ണത്തിന്റെ പണം പോലീസുമായെത്തി തിരിച്ചെടുത്തതായി പരാതി
ചെറുമത്സ്യങ്ങളെ കയറ്റിഅയക്കുന്നുവെന്ന് പരാതി ബോട്ടുകള്‍ കസ്റ്റഡിയില്‍ എടുത്തു
രാധവധം: പ്രതികളുടെ പങ്കില്‍ സൂചന ലഭിച്ചിരുന്നതായി മൊഴി
വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: അധ്യാപകന്‍ ഒളിവില്‍
ആര്യങ്കാവില്‍ ദേശീയപാത അടച്ചിട്ടും അന്തസ്സംസ്ഥാന യാത്രയ്ക്ക് തടസ്സമില്ല
പോലീസിനെ വ്യാജവിവരം നല്‍കി ചുറ്റിച്ചവര്‍ അറസ്റ്റില്‍

Latest news