LATEST NEWS » WORLD
  Sep 19, 2013
ഓസ്‌ട്രേലിയയില്‍ ടോണി അബട്ട് അധികാരമേറ്റു
സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ആറുവര്‍ഷത്തെ ലിബറല്‍പാര്‍ട്ടി ഭരണത്തിന് വിരാമമിട്ട് പ്രധാനമന്ത്രിയായി യാഥാസ്ഥിതികകക്ഷി നേതാവ് ടോണി അബട്ട് സത്യപ്രതിജ്ഞ ചെയ്തു. കാന്‍ബറിയിലെ ഗവണ്‍മെന്‍റ് ഹൗസില്‍ ബുധനാഴ്ചയായിരുന്നു സത്യപ്രതിജ്ഞ.

കമ്പനികള്‍ക്കുമേല്‍ ചുമത്തിയിരുന്ന കാര്‍ബണ്‍ നികുതിയും അഭയാര്‍ഥികള്‍ക്കുള്ള ബോട്ടുകളും നിര്‍ത്തലാക്കുമെന്ന് സ്ഥാനമേറ്റെയുടന്‍ അബട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ബണ്‍ ഡയോകൈ്‌സഡ് പുറന്തള്ളുന്ന കമ്പനികള്‍ക്ക് ഓസ്‌ട്രേലിയയില്‍ വലിയ തോതില്‍ പിഴ ഈടാക്കിയിരുന്നു. ഇതിനെതിരെ ശക്തമായ ജനരോഷം നിലനില്‍ക്കുന്നതിനാലാണ് നിര്‍ത്തലാക്കുന്നതെന്ന് അബട്ട് പറഞ്ഞു.

Latest news