LATEST NEWS » WORLD
  Sep 19, 2013
മോഡിക്ക് വിസ നല്‍കണമെന്ന് മുന്‍ യു.എസ്. നയതന്ത്ര ഉദ്യോഗസ്ഥന്‍
വാഷിങ്ടണ്‍: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വിസ പ്രശ്‌നം പരിഹരിക്കുന്നതിന് അമേരിക്ക വഴികണ്ടെത്തണമെന്ന് മുന്‍ യു.എസ്. നയതന്ത്ര ഉദ്യോഗസ്ഥന്‍. തെക്കന്‍ ഏഷ്യന്‍ മേഖലയിലെ അമേരിക്കയുടെ വിദേശകാര്യ ഉപസെക്രട്ടറിയായിരുന്ന കാള്‍ ഇന്‍ഡര്‍ഫര്‍ത് ആണ് ഈ ആവശ്യം ഉന്നയിച്ചത്.

മോഡിയെ ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ അദ്ദേഹം ഒരു പ്രാദേശിക നേതാവല്ലെന്ന് തെളിയിച്ചുകഴിഞ്ഞു. തിരഞ്ഞെടുപ്പിനിടയിലും അതിനുശേഷവും ബി.ജെ.പി.ക്കുവേണ്ടി സംസാരിക്കുക മോഡി ആയിരിക്കും. അമേരിക്കയില്‍ നിന്ന് ഒട്ടേറെപ്രതിനിധികള്‍ ഗുജറാത്തിലെത്തി മോഡിയുമായി ചര്‍ച്ച നടത്തിയത് നാം കണ്ടതാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മോഡിയുടെ പങ്ക് തിരിച്ചറിഞ്ഞ് വിസ അനുവദിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗുജറാത്ത് കലാപത്തിലെ പങ്ക് ചൂണ്ടിക്കാട്ടി 2005-ല്‍ ആണ് മോഡിക്ക് അമേരിക്ക വിസ നിഷേധിച്ചത്. മോഡിക്ക് നല്‍കിയിരുന്ന ടൂറിസ്റ്റ്, ബിസിനസ് വിസകള്‍ റദ്ദാക്കുകയും ചെയ്തു.

Latest news