LATEST NEWS » WORLD
  Sep 19, 2013
മുംബൈ ഭീകരാക്രമണം: അഭിഭാഷകനെ വധിച്ച പ്രതിയുടെ ജഡം കിട്ടി
ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണക്കേസിന്റെ പ്രത്യേക പ്രോസിക്യൂട്ടര്‍ ചൗധരി സുള്‍ഫിക്കര്‍ അലിയുടെ കൊലപാതകിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകത്തില്‍ പങ്കുള്ള നാലുപേരില്‍ ഒരാളായ ഹരീസ് ഖാന്‍ ആണ് മരിച്ചത്. കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ള ഹമ്മദ് ആദിലിന്റെ ഇസ്‌ലാമാബാദിലുള്ള വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടത്. കശ്മീരിലെ വിഘടനവാദി നേതാവ് അസിയ ആന്ധ്രബിയുടെ ബന്ധുവാണ് ആദില്‍.

മെയ് മൂന്നിന് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആസ്ഥാനത്തുനിന്ന് വീട്ടിലേക്ക് പോകുംവഴിയാണ് അലിയെ നാലംഗസംഘം വെടിവെച്ചുകൊന്നത്. സംഭവത്തിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ ഹാരിസ് ഖാന് പരിക്കേറ്റിരുന്നു. രക്തംവാര്‍ന്ന് മരിച്ച ഹാരിസിന്റെ മൃതദേഹം ആദിലിന്റെ വീട്ടില്‍ കുഴിച്ചിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്.

Latest news