TOP STORIES TODAY
  Sep 19, 2013
വധഭീഷണിയും അക്രമവും: ശ്രീലങ്കന്‍ പത്രാധിപയും കുടുംബവും രാജ്യംവിട്ടു
കൊളംബോ:സര്‍ക്കാര്‍ വിരുദ്ധ നിലപാടുകളിലൂടെ ശ്രദ്ധേയയായ ശ്രീലങ്കന്‍ വനിതാ എഡിറ്ററും കുടുംബവും അക്രമവും വധഭീഷണിയും കാരണം രാജ്യംവിട്ടു. 'സണ്‍ഡേ ലീഡര്‍' ദിനപ്പത്രത്തിന്റെ കോ-എഡിറ്റര്‍ മന്ദന ഇസ്മായില്‍ അബിവിക്രമയാണ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്ത് അഭയംതേടിയതെന്ന് ഫ്രീ മീഡിയ മൂവ്‌മെന്‍റ് അറിയിച്ചു. 2005-ല്‍ മഹിന്ദ രാജപകെ്‌സ അധികാരത്തിലെത്തിയശേഷം 80-ഓളം പത്രപ്രവര്‍ത്തകര്‍ മറ്റുരാജ്യങ്ങളിലേക്ക് അഭയാര്‍ഥികളായി പോയിട്ടുണ്ട്.

ആഗസ്ത് 26-ന് മന്ദനയുടെ വീട്ടില്‍ അഞ്ചംഗസംഘം അതിക്രമംകാട്ടിയിരുന്നു. അവരെ കത്തിമുനയില്‍ നിര്‍ത്തി മൂന്നുമണിക്കൂറോളം വീടുമുഴുവന്‍ അരിച്ചുപെറുക്കി. ചില രേഖകള്‍ക്കുവേണ്ടിയാണ് അക്രമികള്‍ എത്തിയതെന്ന് കരുതുന്നു. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ അക്രമികളിലൊരാള്‍ കൊല്ലപ്പെട്ടു. സംഘത്തിലെ രണ്ടുപേര്‍ സൈനികരാണെന്ന് കഴിഞ്ഞമാസം സൈന്യംതന്നെ സ്ഥിരീകരിച്ചു. എന്നാല്‍, സുരക്ഷാസേനയാണ് അക്രമത്തിനുപിന്നിലെന്ന വാര്‍ത്തകള്‍ അവര്‍ നിഷേധിച്ചു. സംഭവത്തിനുശേഷം മന്ദനയും കുടുംബവും പല സ്ഥലങ്ങളിലായി ഒളിച്ചുകഴിയുകയായിരുന്നു. നിരവധിതവണ അവര്‍ക്ക് വധഭീഷണിയുണ്ടായി. വിവാദമായ സര്‍ക്കാര്‍ ഭൂമിയിടപാടിനെക്കുറിച്ച് മന്ദന അന്വേഷണാത്മക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ രേഖകള്‍ തേടിയാണ് അക്രമികള്‍ എത്തിയതെന്നാണ് സംശയം.

മന്ദനയുടെ ഭര്‍ത്താവും ബിസിനസ് എഡിറ്ററുമായ രൊമേഷും 12 വയസ്സായ മകളും മന്ദനയ്‌ക്കൊപ്പം നാടുവിട്ടിട്ടുണ്ട്. 'സണ്‍ഡേ ലീഡര്‍' രാജപകെ്‌സ സര്‍ക്കാറിന്റെ കടുത്ത വിമര്‍ശകരാണ്. പത്രത്തിന്റെ സ്ഥാപക പത്രാധിപര്‍ ലസന്ത വിക്രമതുംഗെ 2009-ല്‍ വധിക്കപ്പെട്ടിരുന്നു.

Other News in this section
വീണ്ടും ചിയേഴ്‌സ്...
കൊച്ചി: ഒരു സ്വപ്‌നം പോലെയായിരുന്നു. വിശ്വസിക്കാന്‍ പലര്‍ക്കും ആദ്യം കഴിഞ്ഞില്ല. ടി.വി.യില്‍ വന്ന വാര്‍ത്ത പലവട്ടം നോക്കി. കേള്‍ക്കുന്നത് സത്യമോയെന്നായി പലരും. കേട്ടതും കണ്ടതും സത്യമെന്ന പരമാര്‍ഥം മനസ്സിലാക്കിയവരില്‍ ആഹ്ലാദവും ആവേശവും ഒരുമിച്ച് കുടിയേറിയ കാഴ്ചയായിരുന്നു പിന്നീട്. കേട്ടപാതി ബാറുകള്‍ക്ക് മുന്നിലേക്ക് ഓടിയവരുമുണ്ട്. മണിക്കൂറുകള്‍ ബിവറേജസിന്റെ ..
പട്ടം സെന്റ്‌മേരീസില്‍ 100 ഇരട്ടക്കുട്ടികളുടെ അപൂര്‍വ സംഗമം
കേരരക്ഷയ്ക്ക് സഞ്ചരിക്കുന്ന ആസ്പത്രിയുമായി തങ്കച്ചന്‍
ബഹിരാകാശത്തേക്ക് മനുഷ്യന്‍; ഐ.എസ്.ആര്‍.ഒ. ദൗത്യം ഡിസംബറില്‍ തുടങ്ങുംം
നിക്ക് ആകാശത്തിലൂടെ നടക്കും, ഇത്തവണ കണ്ണുകെട്ടി
വിദ്യാര്‍ഥികളുടെ ചെണ്ടുമല്ലി പൂവിട്ടു; തുക കൂട്ടുകാരുടെ ചികിത്സക്ക്‌
മുഖ്യമന്ത്രി ഇടപെട്ടു; മോഹനനും കുടുംബത്തിനും സഹായമായി

Latest news