LATEST NEWS » INDIA
  Sep 19, 2013
2004ലെ കോണ്‍ഗ്രസ് ബാന്ധവം വന്‍ വിഡ്ഡിത്തം-ദേവഗൗഡ
മംഗലാപുരം: കോണ്‍ഗ്രസ്സുമായി കൂട്ടുകെട്ടുണ്ടാക്കി 2004ല്‍ കര്‍ണാടകയില്‍ അധികാരം പങ്കിട്ടത് തനിക്കുപറ്റിയ വന്‍ വിഡ്ഡിത്തമാണെന്ന് ജനതാദള്‍ അധ്യക്ഷന്‍ ദേവഗൗഡ. സംഘടനയെ ശക്തിപ്പെടുത്താനുള്ള സംസ്ഥാനപര്യടനത്തിനിടയില്‍ മംഗലാപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള കോണ്‍ഗ്രസ്സിന്റെ തന്ത്രം തിരിച്ചറിഞ്ഞ് ബന്ധംവിടര്‍ത്തിയ ജനതാദള്‍ ബി.ജെ.പി.യുമായി കൂട്ടുകൂടിയെങ്കിലും കോണ്‍ഗ്രസ് തന്ത്രം ബി.ജെ.പി.യും ആവര്‍ത്തിക്കുകയാണ് ഉണ്ടായതെന്ന് ഗൗഡ അനുസ്മരിച്ചു. ഇനി ദേശീയപാര്‍ട്ടികളുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ച ഗൗഡ, വരുന്ന തിരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികളുമായി നീക്കുപോക്കുണ്ടാക്കുന്ന കാര്യം പരിഗണിക്കുമെന്നും പറഞ്ഞു.

Latest news