TOP STORIES TODAY
  Sep 19, 2013
'വൈറ്റ്‌നറി'ന്റെ ലഹരിയില്‍ മയങ്ങി കുട്ടികള്‍; നടപടി എടുക്കാനാവാതെ അധികൃതര്‍
പി.എസ്. രാജേഷ്‌
മൂവാറ്റുപുഴ: തൂവാലയില്‍ 'വൈറ്റ്‌നര്‍' ഒഴിച്ച് മണത്ത് ലഹരി അനുഭവിക്കുന്ന ശീലം സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ കൂടുന്നു. വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടും വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ക്കാവുന്നില്ല.

ലഹരി ഉപയോഗിച്ചതിന്റെ പേരില്‍ കസ്റ്റഡിയിലെടുത്താല്‍ കുട്ടികളുടെ ഭാവി പോകുമെന്ന ആശങ്കയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും എതിര്‍പ്പുമാണ് പ്രധാന തടസ്സം.

മയക്കുമരുന്ന് ഉപയോഗം മൂലം കണ്ണുകളില്‍ വരുന്ന നിറംമാറ്റം പരിഹരിക്കാന്‍ 'ക്ലിയര്‍ സൊല്യൂഷന്‍' എന്ന പേരില്‍ തുള്ളിമരുന്നും സ്‌കൂള്‍ കുട്ടികള്‍ക്ക് എത്തിക്കുന്നുണ്ട്. സ്‌കൂള്‍ കുട്ടികള്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് മറ്റുള്ളവര്‍ മനസ്സിലാക്കുന്നത് തടയുകയാണ് ഇത്തരം തുള്ളിമരുന്നുകള്‍ നല്‍കുന്നതിലൂടെ ലക്ഷ്യമിടുന്നത്. വന്‍ മാഫിയ സംഘങ്ങളാണ് ഇതിന് പിന്നില്‍.

വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കുട്ടികളെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തങ്ങള്‍ക്ക് കാര്യമായൊന്നും ചെയ്യാനാവില്ലെന്നാണ് എകൈ്‌സസ്-പോലീസ് അധികൃതര്‍ പറയുന്നത്. സ്‌കൂള്‍ അധികാരികളും രക്ഷിതാക്കളും ഇതില്‍ ജാഗ്രത കാണിക്കണമെന്നാണ് അവര്‍ പറയുന്നത്.

വൈറ്റ്‌നര്‍ വാങ്ങുന്നതോ വില്‍ക്കുന്നതോ നിയമം മൂലം തടയാനാവില്ല. ഇത് മറയാക്കിയാണ് ലഹരിക്കായി ഇതിലേക്ക് തിരിഞ്ഞത്. ലഹരി വസ്തുക്കള്‍ വീടുകളില്‍ വെച്ചുതന്നെയാണ് പല കുട്ടികളും ഉപയോഗിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലമാണ് മറ്റൊരിടം.

കുട്ടികളെ കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്നവര്‍ക്കെതിരെയും പോലീസ് നടപടി എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുമ്പോള്‍ കഴിഞ്ഞമാസം മൂവാറ്റുപുഴയില്‍ നിന്ന് എന്‍ജിനീയറിങ്,സ്‌കൂള്‍ വിദ്യാര്‍ഥികളെ പിടികൂടിയിരുന്നു. ഇവരെ, മാതാപിതാക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് വിട്ടുകൊടുക്കുകയാണ് ചെയ്തത്.

മനുഷ്യത്വമോര്‍ത്ത് പലപ്പോഴും കുട്ടികളുടെ കാര്യത്തില്‍ കര്‍ശന നിലപാട് എടുക്കാറില്ല. ഇത് ഒരു ലൈസന്‍സായി മാറ്റിയിരിക്കുകയാണ് പലരും. യഥാര്‍ഥ പ്രതികളെ പിടികൂടാതെ, അന്യസംസ്ഥാന തൊഴിലാളികളുടെ തലയില്‍ കെട്ടിവച്ച് കൈകഴുകുകയാണ് അധികൃതര്‍ ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്.

Other News in this section
എന്റെ മൊബൈല്‍ എന്റെ ക്‌ളിക്ക്‌
കോളേജ് വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ ക്യാമറയുടെ ശക്തി ലോകത്തെ അറിയിക്കാന്‍ ഒരവസരം. കേരളത്തിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന വ്യത്യസ്തമായ മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരമാണ് മാതൃഭൂമിയുടെ ക്ലബ്ബ് എഫ്.എമ്മും വോഡഫോണും ചേര്‍ന്നൊരുക്കുന്ന 'എന്റെ മൊബൈല്‍, എന്റെ ക്‌ളിക്ക് '. യുവതലമുറയ്ക്ക് മൊബൈല്‍ ഫോണ്‍ ക്യാമറയുടെ ഉത്തരവാദിത്വപരമായ ഉപയോഗത്തെക്കുറിച്ച് ..
ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷന് ഇനി ചുമര്‍ച്ചിത്രങ്ങളുടെ ചന്തം
യാത്രയ്ക്കിടയില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്കൊരു യാത്രയയപ്പ്‌
കാരുണ്യത്തിന്റെ കൂട്ടായ്മയില്‍ ഭാസ്‌കരന് സ്‌നേഹവീടുയര്‍ന്നു
ചെങ്ങാലിക്കോടന്‍ നേന്ത്രക്കായ ഭൗമസൂചിക പരിഗണനയില്‍
പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വന്‍ കുറവ്; ഹിമാചല്‍ സര്‍ക്കാറിന് നോട്ടീസ്‌

Latest news