LATEST NEWS » WORLD
  Sep 03, 2013
ലാല്‍ മസ്ജിദ് കേസിലും മുഷറഫ് കുടുങ്ങുന്നു
ഇസ്‌ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വെസ് മുഷറഫിനെതിരെ സര്‍ക്കാര്‍ ഒരു കേസ് കൂടി ചുമത്തി. ഇസ്‌ലാമാബാദിലെ ലാല്‍ മസ്ജിദില്‍ സൈനികനടപടിക്കിടെ പണ്ഡിതന്‍ അബ്ദുല്‍ റഷീദും മാതാവും വധിക്കപ്പെട്ട സംഭവത്തിലാണ് കേസ്. 2007-ല്‍ മുഷറഫ് പ്രസിഡന്റായിരിക്കെ നടന്ന ആക്രമണത്തില്‍ 58 സൈനികരും സെമിനാരി വിദ്യാര്‍ഥികളും കൊല്ലപ്പെട്ടിരുന്നു. റഷീദിന്റെ മകന്‍ നല്‍കിയ ഹര്‍ജിയില്‍ വാദംകേട്ട ഇസ്‌ലാമാബാദ് ഹൈക്കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്.

Latest news