LATEST NEWS
  Aug 13, 2013
ഷുക്കൂര്‍ വധക്കേസ് വിചാരണ ഹൈക്കോടതി സ്‌റ്റേചെയ്തു
കൊച്ചി: ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ ഹൈക്കോടതി സ്‌റ്റേചെയ്തു. കേസിലെ പ്രതികളായ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും ടി വി രാജേഷ് എം എല്‍ എയും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സ്റ്റേ. കേസില്‍ തങ്ങള്‍ക്കെതിരെ തെളിവില്ലെന്നും ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും ഇരുവരും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കേസിന്റെ വിചാരണ തലശ്ശേരി സെഷന്‍സ് കോടതിയില്‍ തുടങ്ങാനിരിക്കെയാണ് ഹൈക്കോടതിയുടെ സ്‌റ്റേ. കഴിഞ്ഞവര്‍ഷം ഫിബ്രവരി 20നാണ് തളിപ്പറമ്പ് അരിയിലിലെ എം.എസ്.എഫ്. പ്രവര്‍ത്തകനായ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. പി.ജയരാജനെയും ടി.വി.രാജേഷിനെയും ആക്രമിച്ചു എന്നാരോപിച്ചാണ് സി.പി.എം. പ്രവര്‍ത്തകര്‍ ഷുക്കൂറിനെ കൊന്നത് എന്നാണ് കേസ്. പി ജയരാജന്‍ കേസിലെ 32 ാം പ്രതിയും ടി വി രാജേഷ് 33 ാം പ്രതിയുമാണ്.

Latest news