LATEST NEWS
  Aug 13, 2013
മുഖ്യമന്ത്രിയുടെ മലപ്പുറത്തെ ജനസമ്പര്‍ക്ക പരിപാടി മാറ്റിവെച്ചു
കോട്ടയ്ക്കല്‍ : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആഗസ്ത് 17-ന് മലപ്പുറത്ത് നടത്താനിരുന്ന ജനസമ്പര്‍ക്ക പരിപാടി മാറ്റിവെച്ചു. തിരുവനന്തപുരത്ത് നടക്കുന്ന എല്‍ഡിഎഫിന്റെ ഉപരോധ സമരത്തെ തുടര്‍ന്നാണിത്.

കോട്ടയ്ക്കലെ എം.എസ്.പി സ്‌കൂള്‍ മൈതാനത്ത് രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട്‌വരെയാണ് പരിപാടി നടത്താനിരുന്നത്. പരിപാടിയില്‍ പരിഗണിക്കുന്നതിനായി 549 പരാതികളും തിരഞ്ഞെടുത്തിരുന്നു.

ജില്ലയില്‍ ലഭിച്ച 10,171 അപേക്ഷകളില്‍നിന്ന് കളക്ടര്‍ കെ. ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്‌ക്രീനിങ് കമ്മിറ്റിയാണ് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കായുള്ള അപേക്ഷകള്‍ തിരഞ്ഞെടുത്തത്.

ഇവര്‍ക്ക് പ്രത്യേക പാസും അനുവദിച്ചിരുന്നു. ഇവരുടെ അപേക്ഷകളിലുള്ള തീരുമാനം വേദിയില്‍ വെച്ചുതന്നെ മുഖ്യമന്ത്രി അറിയിക്കാനായിരുന്നു പദ്ധതി.

Latest news