LATEST NEWS
  Aug 13, 2013
ജമ്മുവിലെ എട്ടു ജില്ലകളില്‍ കര്‍ഫ്യു തുടരുന്നു
ജമ്മു: സാമുദായിക സംഘര്‍ഷത്തെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്ന ജമ്മുവില്‍ എട്ടു ജില്ലകളിലെ കര്‍ഫ്യു തുടരുന്നു. പോലീസിനെ കൂടാതെ കരസേനയും പട്രോളിങ് നടത്തുന്നുണ്ട്.

കിഷ്ത്വറിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പതിനൊന്ന് പേരെ പോലീസ് അറസ്റ്റുചെയ്തു. മൂന്നുദിവസമായി റദ്ദാക്കിയിരുന്ന അമര്‍നാഥ് യാത്ര ഇന്ന് പുനഃരാരംഭിച്ചിട്ടുണ്ട്.

സംഘര്‍ഷത്തെ തുടര്‍ന്ന് ആരോപണ വിധേയനായ ജമ്മുകശ്മീര്‍ ആഭ്യന്തര സഹമന്ത്രി സജാദ് കിച്‌ലു രാജിവെച്ചു. രാജി ഗവര്‍ണര്‍ സ്വീകരിച്ചു. സംഘര്‍ഷത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഉത്തരവിട്ടിട്ടുണ്ട്.

ജമ്മുവിലെ കിഷ്ത്വറില്‍ ഈദ് ദിനത്തിലുണ്ടായ ചെറിയ സംഘര്‍ഷമാണ് പിന്നീട് രജൗറിയിലേക്കും ജമ്മു നഗരത്തിലേക്കും വ്യാപിച്ചത്. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 75 കച്ചവടസ്ഥാപനങ്ങളും 35 വാഹനങ്ങളും തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു.

Latest news