LATEST NEWS
  Aug 13, 2013
അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെയ്‌പ്‌
ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെയ്പ്. രാംഗഡ് സെക്ടറിലെ നാരായണ്‍പൂര്‍ മേഖലയിലാണ് ചൊവ്വാഴ്ച രാവിലെ വെടിവെയ്പുണ്ടായത്. ഏഴരയോടെയാണ് പ്രകോപനമില്ലാതെ പാക് സൈന്യം വെടിയുതിര്‍ത്തത്. 72 മണിക്കൂറിനിടെ ഒമ്പതാമത്തെ തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നത്.

നിയന്ത്രണരേഖയിലെ വെടിനിര്‍ത്തല്‍ ഇന്ത്യ ലംഘിച്ചു എന്നാരോപിച്ച് ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഗോപാല്‍ ബാഗ്‌ലെയെ വിളിച്ചുവരുത്തി പാകിസ്താന്‍ പ്രതിഷേധമറിയിച്ചതിന് പിന്നാലെയാണ് വീണ്ടും വെടിവെയ്പ് നടന്നത്

Latest news