LATEST NEWS » WORLD
  Aug 13, 2013
നൈജീരിയയില്‍ മുസ്ലീംപള്ളിയില്‍ ഭീകരാക്രമണം, 44 മരണം
അബുജ: നൈജീരിയയിലെ ബൊര്‍ണൊയില്‍ മുസ്ലീംപള്ളിയിലുണ്ടായ ഭീകരാക്രമണത്തില്‍ 44 പേര്‍ മരിച്ചു.

നിരോധിക്കപ്പെട്ട ഭീകരസംഘടനയായ ബൊക്കൊ ഹരമിന്റെ തീവ്രവാദികളാണ് ആക്രമണം നടത്തിയത്. 22 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യത.

ബൊര്‍ണൊയിലെ കൊണ്ടുഗാ നഗരത്തിലെ പള്ളിയിലാണ് ഒരു സംഘം തോക്കുധാരികള്‍ ആക്രമണം നടത്തിയത്. പള്ളിയില്‍ പ്രാര്‍ത്ഥനാച്ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയവരാണ് മരിച്ചത്.

Latest news