OBITUARY
  Aug 13, 2013
കത്തിയ കാറിനടുത്ത് ഒരാള്‍ മരിച്ചനിലയില്‍
ചെങ്ങന്നൂര്‍: ദുരൂഹ സാഹചര്യത്തില്‍ കത്തിയ കാറിനടുത്ത് ഒരാളെ മരിച്ചനിലയില്‍ കാണപ്പെട്ടു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പാണ്ടനാട് കാടുവെട്ടൂര്‍ പള്ളിക്കടുത്ത് ആള്‍ത്താമസമില്ലാത്ത വീടിന് സമീപമാണ് തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെ കാര്‍ കത്തിയമര്‍ന്നത്. നാട്ടുകാര്‍ ചേര്‍ന്ന് തീ അണച്ചപ്പോഴാണ് ഡ്രൈവിങ് സീറ്റിനടുത്ത് താഴെ നിശ്ശേഷം കത്തിക്കരിഞ്ഞ നിലയില്‍ ജഡം കണ്ടത്. വെള്ള കാറിന്റെ നമ്പരുള്‍പ്പെടെ കത്തിപ്പോയി. നിലവിളിയും ശബ്ദവും കേട്ട് തൊട്ടടുത്തുള്ള വീട്ടുകാര്‍ ഇറങ്ങിനോക്കിയപ്പോഴാണ് കാര്‍ കത്തി തീ ഉയരുന്നത് കണ്ടത്. നിരണത്ത് താമസിക്കുന്ന മുതവഴി സ്വദേശിയുടെ കാറാണ് കത്തിയതെന്ന് പോലീസ് കരുതുന്നു.
കാര്‍ കത്തിയശേഷം ഡോര്‍ തുറന്ന് പുറത്തിറങ്ങിയ ആള്‍ നിലത്തുവീണിരിക്കാമെന്നാണ് പോലീസ് നിഗമനം. മൃതദേഹം മാവേലിക്കര ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.
Other News in this section
ആര്‍.എസ്.എസ്. നേതാവ് വെട്ടേറ്റ് മരിച്ചു
കതിരൂര്‍ (കണ്ണൂര്‍): ആര്‍.എസ്.എസ്. ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കിഴക്കെ കതിരൂര്‍ എളന്തോടത്ത് മനു എന്ന മനോജി(42)നെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തി. കൂടെയുണ്ടായിരുന്ന പാനൂര്‍ മാക്കൂല്‍പ്പീടിക കൊളപ്പുറത്ത് പ്രമോദിന് ഗുരുതരമായ പരിക്കേറ്റു. പ്രമോദ് ആര്‍.എസ്.എസ്. അനുഭാവിയാണ്.കതിരൂര്‍ ഉക്കാസ്‌മെട്ടകിഴക്കേ കതിരൂര്‍ റോഡിലെ തിട്ടയില്‍മുക്കില്‍വെച്ചാണ് വാനില്‍ ..

Latest news