OBITUARY
  Aug 13, 2013
അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് അടിയേറ്റ് മരിച്ചു
തുറവൂര്‍: അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ് മരിച്ചു. കുത്തിയതോട് പഞ്ചായത്ത് ആറാം വാര്‍ഡില്‍ നാളികാട്ട് കൊച്ചുതറ സൈനുദ്ദീന്റെ മകന്‍ മുഹമ്മദ് ഷിറാബാ(മുനീര്‍-32)ണ് മരിച്ചത്. മുനീറിന്റെ സുഹൃത്ത് മുല്ലപ്പള്ളി വീട്ടില്‍ ഉണ്ണി (26)യുടെ കാല്‍ തല്ലിയൊടിച്ചനിലയിലാണ്. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ- അതിരിനെച്ചൊല്ലി ഏറെനാളായി ഇരു കുടുംബങ്ങളും കലഹത്തിലായിരുന്നു. ഞായറാഴ്ച രാത്രി ഏഴിനാണ് കൊലപാതകത്തിന് ആസ്പദമായ സംഭവങ്ങള്‍ക്ക് തുടക്കം. അയല്‍വാസിയായ മഞ്ഞന്തറ ശാരദയുടെ മക്കളും സംഘവും ചേര്‍ന്ന് മുനീറിന്റെ അമ്മ ഫാത്തിമ(52)യെയും സഹോദരന്‍ മുഹമ്മദ് ഷെരിഫി(36)നെയും മര്‍ദിച്ചു. ഇത് ചോദിക്കാനായി രാത്രി പത്തോടെ മുനീറും ഉണ്ണിയും ശാരദയുടെ വീട്ടിലെത്തി. വീടിനുള്ളിലുണ്ടായിരുന്നവര്‍ ഇവരുടെ മേല്‍ മുളകുവെള്ളം ഒഴിച്ചശേഷം ഇരുമ്പുവടിക്ക് മുനീറിന്റെ തലയ്ക്കടിച്ചു. താഴെവീണ മുനീറിനെ നെഞ്ചില്‍ കുത്തി. ഓടാന്‍ ശ്രമിക്കവെയാണ് ഉണ്ണിയുടെ കാലില്‍ അടിയേറ്റത്. മുനീര്‍ തത്ക്ഷണം മരിച്ചു.
കുത്തിയതോട് സി.ഐ. പി.കെ.ശിവന്‍കുട്ടി, എസ്.ഐ. ഇ.ഡി.ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് പരുക്കേറ്റുകിടന്നവരെ ആശുപത്രിയിലാക്കിയത്. വിദേശത്തായിരുന്ന മുനീര്‍ സ്വന്തമായി ബിസിനസ് നടത്തുകയായിരുന്നു.
Other News in this section
പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു
കക്കോടി: വീട്ടിനുള്ളില്‍ തീപ്പൊള്ളലേറ്റ് സ്ത്രീ മരിച്ചു. മക്കട ഒറ്റതെങ്ങിന് സമീപം നെച്ചൂളിതാഴത്ത് എടാടിയില്‍ പരേതനായ കുട്ടന്റെ ഭാര്യ വനജ (55) യാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. പൊള്ളലേറ്റ വനജയെ മെഡിക്കല്‍കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനിടെ കുന്ദമംഗലം മജിസ്‌ട്രേട്ട് ആസ്പത്രിയില്‍ എത്തി ഇവരുടെ മരണമൊഴി രേഖപ്പെടുത്തി. മൊഴിയില്‍ ദുരൂഹതയൊന്നും ..
എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
നഗരത്തിലെ ലോഡ്ജില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍
ചെക്ഡാമിന് താഴെ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു
അച്ഛനെ ആത്മഹത്യാശ്രമത്തില്‍നിന്ന് പിന്തിരിപ്പിച്ച മകള്‍ പൊള്ളലേറ്റ് മരിച്ചു
ബാങ്ക് ജീവനക്കാരന്‍ ആത്മഹത്യചെയ്തു; ബ്ലേഡ്കാരന്‍ കസ്റ്റഡിയില്‍

Latest news