LOCAL NEWS
  Aug 13, 2013
പരിശോധന: 22 വാഹനങ്ങള്‍ക്കെതിരെ നടപടി
വളാഞ്ചേരി: മോട്ടോര്‍ വാഹന വകുപ്പ് വാഹനപരിശോധന കര്‍ശനമാക്കിയതിന്റെ ഫലമായി പിഴ ഈടാക്കലും ലൈസന്‍സ് റദ്ദാക്കലുമുള്‍പ്പെടെയുള്ള നടപടികള്‍ മിന്നല്‍വേഗത്തില്‍. വളാഞ്ചേരി മേഖലയില്‍ രണ്ട് ദിവസമായി നടന്ന പരിശോധനയില്‍ 22 വാഹനങ്ങള്‍ക്കെതിരെയാണ് നടപടിയുണ്ടായത്. 40,000-ത്തോളം രൂപയാണ് ഈയിനത്തില്‍ പിഴയായി ഈടാക്കിയത്. ലൈസന്‍സില്ലാതെ വാഹനമോടിച്ചതിനും കൂളിങ്ഫിലിം ഒട്ടിച്ചതിനും മതിയായ രേഖകളില്ലാത്തതിനുമാണ് നടപടികള്‍ കൈക്കൊണ്ടത്. എ.എം.വി.ഐമാരായ അനൂപ് മോഹന്‍, ഉമ്മര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

അതിനിടെ പരിശോധനയ്ക്കിടെ കൂളിങ്ഫിലിം ഒട്ടിച്ച കാര്‍ നിര്‍ത്താതെപോയ സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറുടെ ലൈസന്‍സ് എം.വി.ഐ ഉദ്യോഗസ്ഥര്‍ മൂന്നുമാസത്തേക്ക് റദ്ദാക്കി. 3500 രൂപ പിഴ ഈടാക്കുകയും ചെയ്തു. ശനിയാഴ്ച വളാഞ്ചേരി-കുറ്റിപ്പുറം ദേശീയപാതയില്‍ വാഹനപരിശോധനയ്ക്കിടെയാണ് കാര്‍ നിര്‍ത്താതെ പോയത്. നമ്പര്‍ എഴുതിയെടുത്ത ശേഷം തിങ്കളാഴ്ച മൂടാലില്‍നിന്നും കാര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Other News in this section
രോഗികള്‍ക്ക് സാന്ത്വനവുമായി ഇന്നസെന്റ്‌
നീലേശ്വരം: സാന്ത്വനചികിത്സ ആവശ്യമുള്ള രോഗികള്‍ക്ക് സ്‌നേഹസ്പര്‍ശനവുമായി നടനും എം.പി.യുമായ ഇന്നസെന്‍റ് എത്തി. നീലേശ്വരം കരുണ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയാണ് ഇന്നസെന്റുമൊത്ത് ഒരുദിനം 'സ്‌നേഹസ്പര്‍ശനം-14' പാലിയേറ്റീവ് രോഗികളുടെ കൂട്ടായ്മ സംഘടിപ്പിച്ചത്. വേദനകള്‍മറന്ന് എഴുപത്തിഅഞ്ചോളം രോഗികള്‍ സ്‌നേഹസ്പര്‍ശനത്തിനെത്തി. നിശ്ചയദാര്‍ഢ്യവും മനക്കരുത്തും ധൈര്യവും ..

Latest news