LOCAL NEWS
  Aug 13, 2013
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ക്ലാസ് തുടങ്ങി
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ക്ലാസിന് തുടക്കമായി. ഭാവി ഡോക്ടര്‍മാരില്‍ സാമൂഹിക അവബോധം സൃഷ്ടിക്കുന്നതിനുള്ള പാഠം പകര്‍ന്നാണ് ക്ലാസ് ആരംഭിച്ചത്.

അവരവരുടെ ചുറ്റുപാടുകളിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആദ്യ പ്രോജക്ട്. ഇതിന് പ്രത്യേക വെയിറ്റേജ് മാര്‍ക്കും നല്‍കും. പ്രവേശനം ലഭിച്ച 73 വിദ്യര്‍ഥികളും രക്ഷാകര്‍ത്താക്കളും ഹാജരായിരുന്നു. സപ്തംബര്‍ രണ്ടിന് ഔദ്യോകികമായി ക്ലാസ് ആരംഭിക്കും

ഹോസ്റ്റല്‍ സൗകര്യം പി.ടി.എയുടെ നേതൃത്വത്തില്‍ ഒരുക്കും. ഫിസിയോളജി, അനാട്ടമി, ബയോ കെമിസ്ട്രി, ഫോറന്‍സിക്, കമ്മ്യൂണിറ്റി മെഡിസിന്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ അധ്യാപകര്‍ ക്ലാസെടുത്തു.

ക്ലാസിന് പ്രിന്‍സിപ്പല്‍ ഡോ. പി.വി. നാരായണന്‍, ഡോ. ഗോവിന്ദ്‌രാജ്, ഡോ. ഗില്‍സ, ഡോ. സ്‌നേഹ, ഡോ. അല്‍ത്താഫ്, ഡോ. സഞ്ജയ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

17ന് രണ്ടാമത്തെ അലോട്ട്‌മെന്‍േറാടെ 100 സീറ്റിലും പ്രവേശനം നടക്കുമെന്നാണ് പ്രതീക്ഷ.

Other News in this section
വെള്ളായണിയില്‍ പത്തിടത്ത് കവര്‍ച്ച; മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വിയില്‍
നേമം: വെള്ളായണി ക്ഷേത്രത്തിന് സമീപം വീടും കടയും ഉള്‍െപ്പടെ പത്തിടങ്ങളില്‍ പൂട്ടുകള്‍ കുത്തിത്തുറന്ന് കവര്‍ച്ച. ശാന്തിവിളയിലെ സൂപ്പര്‍മാര്‍ക്കറ്റിലെ സി.സി.ടി.വിയില്‍ നിന്ന് ലഭിച്ച മോഷ്ടാവിന്റെ ദൃശ്യം നേമം പോലീസിന് കൈമാറി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മോഷണ പരമ്പര നാട്ടുകാര്‍ അറിയുന്നത്. വെള്ളായണി ദേവിക്ഷേത്രത്തിന് സമീപത്തെ സുരേഷ്‌കുമാറിന്റെ അനു ബേക്കറിയുടെ പൂട്ട് ..
യുവതി തയ്യല്‍ക്കടയില്‍ തൂങ്ങിമരിച്ച സംഭവം: യുവാവ് അറസ്റ്റില്‍
മാലിന്യമുക്ത നഗരം: ചെയര്‍മാനും അനൗണ്‍സറായി
ജില്ലയില്‍ പക്ഷിപ്പനി പടരാതിരിക്കാന്‍ നടപടി അടിയന്തര അവലോകനം നാളെ
ജവിതം തുഴയാന്‍ വലംകൈകളില്ലാതെ ഒരച്ഛനും മകനും
നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ ജി.പി.എസ്. വേണം-ജസ്റ്റിസ് ചന്ദ്രശേഖരദാസ് കമ്മീഷന്‍

Latest news