LOCAL NEWS
  Aug 13, 2013
കെട്ടുങ്ങലില്‍ കടല്‍ പിന്‍മാറി

പരപ്പനങ്ങാടി:ഒരുഭാഗത്ത് രൂക്ഷമായ കടലാക്രമണത്തില്‍ കരയും വീടുകളും ഇല്ലാതാകുമ്പോള്‍ അധികം ദൂരെയല്ലാതെ കാല്‍ കിലോമീറ്ററോളം വീതിയില്‍ കടല്‍ പിന്‍വാങ്ങി കര രൂപപ്പെടുന്നു. പരപ്പനങ്ങാടി കടലോരത്താണിത്.
ആഴ്ചകള്‍ നീണ്ടുനിന്ന രൂക്ഷമായ കടലാക്രമണത്തില്‍ ചെട്ടിപ്പടി ആലുങ്ങല്‍ കടപ്പുറത്ത് 30 മീറ്ററോളം കരയിലേക്ക് കടല്‍ കയറിയിരുന്നു. ഒരുപാട് വീടുകളും മൂന്നുവരി തെങ്ങും ഷെഡുകളും കടലെടുത്തു. മഴയ്ക്ക് അല്‍പ്പം ശമനമായതോടെ അഞ്ച് കിലോമീറ്റര്‍ തെക്കുമാറി പൂരപ്പുഴയുടെ അഴിമുഖത്തോടടുത്ത് വീതിയുള്ള മണല്‍ത്തിട്ട സൃഷ്ടിച്ചുകൊണ്ട് കഴിഞ്ഞദിവസം മുതല്‍ കടല്‍ പിന്‍മാറിത്തുടങ്ങി.
കടലിന്റെ പെട്ടെന്നുള്ള പിന്‍മാറ്റം കെട്ടുങ്ങല്‍ അഴിമുഖത്തിനടുത്തുള്ള നാട്ടുകാരിലും അവിടെയെത്തുന്ന വിനോദസഞ്ചാരികളിലും ഭീതിയുയര്‍ത്തുന്നുണ്ട്. ഇതിനടുത്താണ് കഴിഞ്ഞദിവസം മൂന്ന് കുട്ടികള്‍ കടലില്‍പ്പെട്ടത്. സുനാമിയുടെ സമയത്ത് ഒരു കിലോമീറ്ററോളം കടല്‍ പിന്‍വാങ്ങിയിരുന്നു.
കടലൊഴുക്കിന്റെ ദിശമാറ്റമായിരിക്കും കടല്‍ പിന്‍വാങ്ങിയതിന് കാരണമെന്ന് ഫിഷറീസ് അധികൃതര്‍ പറഞ്ഞു.
Other News in this section
എട്ടുമാസം പ്രായമായ കുഞ്ഞിന് പാരസെറ്റാമോള്‍ ഗുളിക
അട്ടപ്പാടി: കാട്ടാനകളുടെ സഞ്ചാരപാതയിലെ കൂരിരുട്ടില്‍ പനിമൂര്‍ച്ഛിച്ച എട്ടുമാസം പ്രായമായ മകള്‍ കാര്‍ത്തികയുമായി മധുവും ഭാര്യ ശാന്തിയും മൂന്നുമണിക്കൂറാണ് കാത്തിരുന്നത്. ആഗസ്ത് 14ന് രാത്രി അട്ടപ്പാടിയിലെ വിദൂര കുറുമ്പ ആദിവാസിഊരായ എടവാണിയില്‍നിന്ന് പുതൂരിലേക്കുള്ള കാട്ടുപാതയിലാണിത്. പുതൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍നിന്ന് രോഗിയെ കൊണ്ടുപോകാന്‍ വിളിച്ചറിയിച്ചശേഷം ..
ഗോട്ടികളിയും കൊട്ടിയും പുള്ളും ഇനി എക്‌സിക്യൂട്ടീവ് കളി
കാമ്പസിന് ഊര്‍ജമായി കെ. വേണുവും ഉണ്ണി ആറും
ആരോഗ്യ സര്‍വകലാശാല കലാമേള തുടങ്ങി
രക്ഷാചാലകമില്ല; വാഗമണില്‍ 'മിന്നല്‍' മരണങ്ങള്‍ കൂടുന്നു
കെ.എം.എം.എല്ലിലെ വാതകച്ചോര്‍ച്ച: സുരക്ഷാ പരിശോധന തുടങ്ങി
അര്‍ബുദ റേഡിയേഷനുള്ള നൂതന സംവിധാനം എറണാകുളം ജനറല്‍ ആസ്പത്രിയില്‍

Latest news