LOCAL NEWS
  Aug 13, 2013
നാലുമാസം മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പാലത്തിന്റെ വശഭിത്തി തകര്‍ന്നു
നെടുമങ്ങാട്: ആനാട് പഞ്ചായത്തിലെ മൂഴിയില്‍ നിന്ന് പന്നിയോട്ടുകോണത്ത് പോകുന്ന റോഡില്‍ നിര്‍മ്മിച്ച പാലത്തിന്റെ വശഭിത്തി തകര്‍ന്നു. എം.പി. ഫണ്ടില്‍ നിന്ന് തുക ചെലവഴിച്ച് നാലുമാസം മുന്‍പ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മൂഴി പാലത്തിന്റെ വശഭിത്തി ഇടിഞ്ഞ ഭാഗത്ത് ഓലക്കീറുകളിട്ട് മൂടിയിട്ടിരിക്കുകയാണ്.

നിര്‍മ്മാണ സമയത്ത് അഴിമതിയാരോപിച്ച് നാട്ടുകാര്‍ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പണി തുടങ്ങിയത്. പണിയില്‍ കൃത്രിമം നടന്നതായും ആരോപണമുയര്‍ന്നിരുന്നു.

പാലത്തിന്റെ വശഭിത്തിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണു കൊണ്ടിരിക്കുകയാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍ മണ്ണിടിഞ്ഞാല്‍ വാഹനഗതാഗതം നിലയ്ക്കും. മൂഴി പ്രദേശത്തെ ഇളക്കി മറിച്ച് വന്‍ തുക ചെലവഴിച്ചാണ് ഉദ്ഘാടനം നടത്തിയത്. ഉദ്ഘാടനത്തിനായി ചെലവഴിച്ച തുക പാലത്തിന്റെ നിര്‍മ്മാണത്തിന് വിനിയോഗിച്ചിരുന്നെങ്കില്‍ തകര്‍ച്ച ഒഴിവാക്കാമായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.
Other News in this section
നാടിനെ ഞെട്ടിച്ച കൊലപാതകം; ഒരാഴ്ച തികഞ്ഞപ്പോഴേക്കും പ്രധാനപ്രതിയും അറസ്റ്റില്‍
കരുനാഗപ്പള്ളി: ആരും അറിയാതെ പോകുമായിരുന്ന ഒരു കൊലപാതകം പോലീസിന്റെ സമയോചിതമായ ഇടപെടീലിലൂടെയാണ് പുറംലോകം അറിഞ്ഞത്. ഒളിവില്‍പ്പോയ പ്രധാനപ്രതി സിറാജുദ്ദീനെ ഒരാഴ്ച തികഞ്ഞപ്പോഴേക്കും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും പോലീസിന്റെ തന്ത്രപരമായ നീക്കങ്ങള്‍ക്ക് കഴിഞ്ഞു. തഴവ വട്ടപറമ്പ് കണ്ണങ്കരകുറ്റിയില്‍ വീട്ടില്‍ ഹസീന (27) കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് മന്ത്രവാദ ..
മീന്‍ചന്ത കടയ്ക്കാട്ടുനിന്ന്് മാറ്റണമെന്ന്്് പരിസരവാസികള്‍
'അസലാമു അലൈക്കും', താനൊരു രാജാവായെന്ന് കുഞ്ഞുഷെഫീക്ക്‌
മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്കായി ഉന്നത പരീക്ഷാ പരിശീലന-ഗവേഷണ കേന്ദ്രം തുടങ്ങും-മന്ത്രി
അംഗങ്ങളാരും വന്നില്ല; അമ്പൂരിയില്‍ അവിശ്വാസം പരാജയപ്പെട്ടു
പദ്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള താളിയോലഗ്രന്ഥം കണ്ടെടുത്തു

Latest news