TOP STORIES TODAY
  Aug 13, 2013
വോട്ടര്‍മാരുടെ മനസ്സറിയാന്‍ നോര്‍വെ പ്രധാനമന്ത്രി ടാക്‌സി ഡ്രൈവറായി






ഓസ്‌ലോ: തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ മനസ്സിലിരിപ്പ് അറിയാന്‍ നോര്‍വെ പ്രധാനമന്ത്രി ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് ടാക്‌സി ഡ്രൈവറുടെ വേഷംകെട്ടി. കഴിഞ്ഞ ജൂണില്‍ നടന്ന സംഭവം ഇപ്പോഴാണ് അദ്ദേഹം പുറത്തുവിടുന്നത്.

''ജനങ്ങള്‍ യഥാര്‍ഥത്തില്‍ എങ്ങനെ ചിന്തിക്കുന്നു എന്നറിയുക പ്രധാനമാണ്. അതറിയാന്‍ പറ്റിയ ഇടം ഒരു ടാക്‌സിയും'' - സ്റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു.

ടാക്‌സി യൂണിഫോമും ബാഡ്ജും ധരിച്ച് ഡ്രൈവിങ് സീറ്റിലിരുന്ന പ്രധാനമന്ത്രിയെ ചിലര്‍ തിരിച്ചറിഞ്ഞു. താങ്കള്‍ പ്രധാനമന്ത്രിയെപ്പോലിരിക്കുന്നു എന്നൊരാള്‍ പറഞ്ഞു. ആളുകള്‍ പറയുന്നത് രഹസ്യകാമറയില്‍ പതിഞ്ഞുകൊണ്ടിരുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും സ്റ്റോള്‍ട്ടന്‍ബര്‍ഗിന്റെ പാര്‍ട്ടി സപ്തംബര്‍ ഒമ്പതിലെ തിരഞ്ഞെടുപ്പില്‍ തോല്‍ക്കാനാണ് സാധ്യതയെന്നാണ് സര്‍വേകള്‍ പറയുന്നത്.
Other News in this section
മമ്മൂട്ടി പറയുന്നു: എനിക്ക് തരൂ ആ മാരുതി!
നറുക്കെടുപ്പിലൂടെയാണ് രാജ്യത്തെ ആദ്യത്തെ മാരുതി കാര്‍ ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ഉദ്യോഗസ്ഥനായ ഹര്‍പാല്‍ സിങ്ങിന് ലഭിച്ചത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഈ കാര്‍ അദ്ദേഹത്തിന് കൈമാറിയത്. 2010ല്‍ ഹര്‍പാല്‍ സിങ്ങ് മരിക്കും വരെ കാര്‍ ഉപയോഗിച്ചിരുന്നു. 2012ല്‍ അദ്ദേഹത്തിന്റെ ഭാര്യയും മരിച്ചതോടെ കാര്‍ അവരുടെ പൂട്ടിയിട്ട വീടിന് മുന്നില്‍ ഉപേക്ഷിക്കപ്പെട്ടു. ..
നേപ്പാള്‍: വിനാശകാരിയായ ഭൂകമ്പം വരാനിരിക്കുന്നതേയുള്ളൂവെന്ന് വിദഗ്ധര്‍
ആസ്പത്രിയില്‍ കിടന്ന് അഭിന്‍ ചോദിക്കുന്നു; കൂട്ടുകാരെവിടെ?
അഴിമതിക്കെതിരെ ഓട്ടോറിക്ഷക്കാരന്റെ ഒറ്റയാള്‍ പോരാട്ടം
അരുണും കുടുംബവും ഭൂകമ്പം കണ്ടു; ഉയരത്തില്‍ തൂങ്ങിക്കിടന്ന്‌
ബസ് ഓടുന്നതെങ്ങനെ എന്നറിയാന്‍ സാബുവിന്റെ വണ്ടി
ഗതാഗത സുരക്ഷാബില്‍: ലൈസന്‍സ് പുതുക്കാനും പരീക്ഷ ജയിക്കണം

Latest news