LATEST NEWS » WORLD
  Aug 13, 2013
'തോറ്റവര്‍ പോയി തൂങ്ങിച്ചാവട്ടെ'-മുഗാബെ


ഹരാരെ: പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ താന്‍ നേടിയ വിജയത്തില്‍ അസ്വസ്ഥരായവര്‍ പോയി തൂങ്ങിച്ചാവട്ടെയെന്ന് സിംബാബ്‌വെ പ്രസിഡന്‍റ് റോബര്‍ട്ട് മുഗാബെ.

''വിജയത്തില്‍നിന്ന് ഞങ്ങള്‍ പിന്നോട്ടില്ല. ജനങ്ങളുടെ തിരഞ്ഞെടുപ്പ് സുവ്യക്തമാണ്. ജനാധിപത്യം ഒരു താലത്തില്‍ ഞങ്ങള്‍ ജനങ്ങള്‍ക്കുനേരെ വെച്ചുനീട്ടുകയായിരുന്നു. തള്ളാം, അല്ലെങ്കില്‍ കൊള്ളാം എന്നു പറഞ്ഞു. പക്ഷെ, ജനങ്ങള്‍ അത് സ്വീകരിച്ചു. തോല്‍വിയില്‍ വേദനയുള്ളവര്‍ പോയി തൂങ്ങിച്ചാവട്ടെ.''- പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ പൊതുയോഗത്തില്‍ മുഗാബെ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ വ്യാപകകൃത്രിമം നടത്തിയാണ് മുഗാബെ അധികാരം നിലനിര്‍ത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. അവര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.

Latest news