LATEST NEWS » WORLD
  Aug 13, 2013
ഇന്ത്യ -പാക് ചര്‍ച്ചാശ്രമങ്ങള്‍ക്ക് ബാന്‍ കി മൂണിന്റെ പിന്തുണ
പാക് സന്ദര്‍ശനത്തിന് ഇന്ന് തുടക്കം


യുണൈറ്റഡ് നേഷന്‍സ്:ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിലുണ്ടായ സംഭവങ്ങളില്‍ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ദുഃഖം രേഖപ്പെടുത്തി. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചാ ശ്രമങ്ങളെ മൂണ്‍ സ്വാഗതം ചെയ്തു. പാകിസ്താനില്‍ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് ചൊവ്വാഴ്ച എത്താനിരിക്കെയാണ് ചര്‍ച്ചാ നടപടികള്‍ക്ക് അദ്ദേഹം പിന്തുണ അറിയിച്ചത്.

രണ്ടു രാജ്യങ്ങളും തന്റെ മാധ്യസ്ഥ്യം ആവശ്യപ്പെട്ടാല്‍ മാത്രം സഹകരണമുണ്ടാകുമെന്നും മൂണ്‍ വ്യക്തമാക്കി. പാക് പത്രപ്രവര്‍ത്തകരുമായി യു.എന്‍. ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Latest news