LATEST NEWS » WORLD
  Aug 13, 2013
ഇന്ത്യന്‍ ഡെപ്യൂട്ടി കമ്മീഷണറെ വിളിച്ചുവരുത്തി പാകിസ്താന്‍ പ്രതിഷേധമറിയിച്ചു
ഇസ്‌ലാമാബാദ്: നിയന്ത്രണരേഖയിലെ വെടിനിര്‍ത്തല്‍ ഇന്ത്യ ലംഘിച്ചു എന്നാരോപിച്ച് ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഗോപാല്‍ ബാഗ്‌ലെയെ വിളിച്ചുവരുത്തി പാകിസ്താന്‍ പ്രതിഷേധമറിയിച്ചു. ബി.എസ്.എഫിന്റെ വെടിയേറ്റ് റവാലാക്കോട്ടില്‍ ഒരു സാധാരണക്കാരന്‍ മരിച്ചെന്നാണ് പാകിസ്താന്റെ ആരോപണം. ബാഗ്‌ലെയെ വിദേശമന്ത്രാലയ ഓഫീസിലാണ് വിളിച്ചുവരുത്തിയത്.

2003-ലെ വെടിനിര്‍ത്തല്‍ പാലിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥമാണെന്നും അന്തരീക്ഷം മയപ്പെടുത്താന്‍ ഗൗരവപ്പെട്ട ശ്രമങ്ങള്‍ വേണമെന്നും പാക് വിദേശമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Latest news