LATEST NEWS » INDIA
  Aug 13, 2013
സ്വര്‍ണമുള്‍പ്പെടെയുള്ളവയുടെ ഇറക്കുമതിച്ചുങ്കം കൂട്ടിയേക്കും
ന്യൂഡല്‍ഹി: വിദേശവ്യാപാരശിഷ്ടം പിടിച്ചുനിര്‍ത്താന്‍ സ്വര്‍ണം ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുമെന്ന് ധനമന്ത്രി പി.ചിദംബരം പാര്‍ലമെന്‍റിനെ അറിയിച്ചു. രൂപയുടെ വില പിടിച്ചു നിര്‍ത്താനും നടപടികളെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

സ്വര്‍ണത്തിനുപുറമെ വെള്ളി, പെട്രോളിയം, നിത്യോപയോഗത്തിനല്ലാതെയുള്ള വസ്തുക്കള്‍ എന്നിവയുടെ ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കാനാണ് സര്‍ക്കാറിന്റെ പദ്ധതി. കടപ്പത്രം ഇറക്കി മൂലധനശേഷി വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികളടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അനുമതിനല്‍കുമെന്നും മന്ത്രി അറിയിച്ചു.

ഇത്തരം നടപടികളിലൂടെ വിദേശവ്യാപാരശിഷ്ടം 700 കോടി ഡോളറോ, മൊത്ത ആഭ്യന്തരോത്പാദനത്തിന്റെ 3.7 ശതമാനമോ ആയി പിടിച്ചുനിര്‍ത്താമെന്നാണ് കരുതുന്നത്-മന്ത്രി പറഞ്ഞു. ഇപ്പോള്‍ മൊത്ത ആഭ്യന്തരോത്പ്പാദനത്തിന്റെ 4.8 ശതമാനമാണ് വിദേശവ്യാപാരശിഷ്ടം.

Latest news