LATEST NEWS » INDIA
  Aug 13, 2013
സ്‌കോളര്‍ഷിപ്പ് തുക വര്‍ധിപ്പിക്കണം -സമ്പത്ത്
ന്യൂഡല്‍ഹി: സ്‌കൂള്‍, കോളേജ്, പ്രൊഫഷണല്‍ വിദ്യാര്‍ഥികളുടെയെല്ലാം സ്‌കോളര്‍ഷിപ്പ് തുക കാലോചിതമായി വര്‍ധിപ്പിക്കണമെന്ന് എ.സമ്പത്ത് ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

കേന്ദ്ര മാനവശേഷി വികസനവകുപ്പ്, സാമൂഹികനീതി-ശാക്തീകരണവകുപ്പ്, പട്ടികജാതി പട്ടികവര്‍ഗക്ഷേമവകുപ്പ്, ന്യൂനപക്ഷ ക്ഷേമവകുപ്പ്, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള വകുപ്പ് മുതലായവയ്ക്ക് അനുവദിക്കാവുന്ന സ്‌കോളര്‍ഷിപ്പ് തുകകളും ഗുണഭോക്താക്കളുടെ എണ്ണവും വര്‍ധിപ്പിക്കണം. ഇക്കാര്യത്തില്‍ അനാവശ്യമായ തടസ്സവാദങ്ങള്‍ ഉന്നയിക്കുന്ന കേന്ദ്ര ആസൂത്രണക്കമ്മീഷന്റെ നടപടികള്‍ തിരുത്തണം.

Latest news