LATEST NEWS » INDIA
  Aug 13, 2013
ബസ്തര്‍ ആക്രമണം: എസ്.പി.യെ തിരിച്ചെടുക്കണമെന്ന് ഐ.പി.എസ്. സംഘടന
ന്യൂഡല്‍ഹി:പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ കൊല്ലപ്പെട്ട ബസ്തറിലെ മാവോവാദി ആക്രമണത്തെത്തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്ത എസ്.പി.യെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ദേശീയ ഐ.പി.എസ്. അസോസിയേഷന്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ്ങിന് കത്തെഴുതി.

മാവോവാദി ആക്രമണത്തെക്കുറിച്ച് സൂചന ലഭിച്ചിരുന്നില്ലെന്നും സസ്‌പെന്‍ഡ് ചെയ്ത ബസ്തര്‍ എസ്.പി. മായങ്ക് ശ്രീവാസ്തവയെ പോലീസ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം നിലനിര്‍ത്താന്‍ തിരിച്ചെടുക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം.

മാവോവാദികളെ അടിച്ചമര്‍ത്താന്‍ സ്വീകരിച്ച ഒട്ടേറെ നടപടികളിലൂടെ പേരെടുത്ത പ്രഗത്ഭനായ ഉദ്യോഗസ്ഥനാണ് ശ്രീവാസ്തവയെന്നും അദ്ദേഹത്തിനു മാത്രമായിരുന്നില്ല സുരക്ഷാ ചുമതലയെന്നും കത്തില്‍ പറയുന്നു.

മെയ് 25-ന് ബസ്തറിലുണ്ടായ ആക്രമണത്തില്‍ മഹേന്ദ്ര കര്‍മ, നന്ദകുമാര്‍ പട്ടേല്‍, വി.സി. ശുക്ല തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ 27 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ശ്രീവാസ്തവയെ സസ്‌പെന്‍ഡ് ചെയ്യുകയും കളക്ടറെ സ്ഥലംമാറ്റുകയും ചെയ്തു.

Latest news