LATEST NEWS » INDIA
  Aug 13, 2013
ഉത്തരാഖണ്ഡില്‍ വീണ്ടും മഴ: നദികള്‍ കരകവിഞ്ഞു
ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ തുടരുന്ന മഴയില്‍ മിക്ക നദികളും കരകവിഞ്ഞു. ചമോലിയിലെ നാരായണ്‍ ബാഗറില്‍ വീടുകളില്‍ വെള്ളംകയറിയതിനെത്തുടര്‍ന്ന് 28 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഋഷികേശ്-ബദരീനാഥ്, ഋഷികേശ്-കേദാര്‍നാഥ് ദേശീയപാതകളില്‍ പലയിടത്തും മണ്ണിടിഞ്ഞത് ഗതാഗത തടസ്സമുണ്ടാക്കി.

തനക്പുരിലെ ചമ്പാവതില്‍ ശാരദാനദി അപകടരേഖയും കവിഞ്ഞൊഴുകി. ഇതേത്തടുര്‍ന്ന് നദിക്ക് സമീപത്തുകൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു. കനത്തമഴയെത്തുടര്‍ന്ന് രുദ്രപ്രയാഗ്, ചമോലി പ്രദേശങ്ങളില്‍ അളകനന്ദ നദിയിലെ ജലനിരപ്പ് ഉയര്‍ന്നു. ഉത്തരകാശിയില്‍ ഇന്ദ്രാവതിനദി ദിശമാറി ഒഴുകി. ഭാഗീരഥി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് അല്‍മോറ മേഖലയിലെ നൗബയില്‍ വീടും ലോഡ്ജിന്റെ ഒരു ഭാഗവും തകര്‍ന്നു.

ചമോലി, ഡെറാഡൂണ്‍, അല്‍മോറ, ചമ്പാവത്, രുദ്രപ്രായാഗ്, ഉത്തരകാശി എന്നിവിടങ്ങളില്‍ തിങ്കളാഴ്ചയും ഭേദപ്പെട്ട മഴ ലഭിച്ചു. ചമോലിയിലാണ് ഏറ്റവുമധികം മഴലഭിച്ചത്. ഇവിടെ 75 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തി.

Latest news