LATEST NEWS » KERALA
  Aug 13, 2013
'മാതൃഭൂമി' സംഘത്തെ കൈയേറ്റം ചെയ്യാന്‍ ശ്രമം
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഉപരോധത്തിന്റെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ 'മാതൃഭൂമി'യിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാന്‍ ശ്രമം.

തിങ്കളാഴ്ച സന്ധ്യയ്ക്ക് പാളയത്തുവെച്ചാണ് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന 'മാതൃഭൂമി' ബ്യൂറോ ചീഫ് ജി. ശേഖരന്‍ നായരെയും ഫോട്ടോ എഡിറ്റര്‍ ടി. രാജന്‍ പൊതുവാളിനെയും കൈയേറ്റം ചെയ്യാനൊരുങ്ങിയത്.

ബൈക്ക് തടഞ്ഞ ഇടതുമുന്നണി പ്രവര്‍ത്തകരോട് പത്രപ്രവര്‍ത്തകരാണെന്നറിയിച്ചപ്പോള്‍ അത് ചെവിക്കൊള്ളാതെ രാജന്‍ പൊതുവാളിന്റെ ഷര്‍ട്ടില്‍ പിടിക്കാനാണ് ശ്രമിച്ചത്. നടുറോഡിലെ ഉന്തും തള്ളും ദൂരെനിന്ന് ശ്രദ്ധിച്ച മുന്‍മന്ത്രി എം.എ. ബേബി ഓടിയെത്തിയാണ് ശേഖരന്‍ നായരെയും രാജന്‍ പൊതുവാളിനെയും അടികൊള്ളാതെ രക്ഷിച്ചത്. സെക്രട്ടേറിയറ്റ് ഉപരോധത്തിന്റെ പേരില്‍ വഴിയാത്രക്കാരെയും തലസ്ഥാനത്തെ താമസക്കാരെയും ഓടിനടന്ന് കൈയേറ്റം ചെയ്യുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Latest news