LATEST NEWS » KERALA
  Aug 13, 2013
രാജ്‌മോഹന്‍ ഉണ്ണിത്താന് മര്‍ദനം
തിരുവനന്തപുരം: കെ.പി.സി.സി. വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താനെ സെക്രട്ടേറിയറ്റ് ഉപരോധ സമരാനുകൂലികള്‍ മര്‍ദിച്ചു. തിരുവനന്തപുരം റെയില്‍വേസ്റ്റേഷനില്‍ വന്നിറിങ്ങുമ്പോള്‍ നാലുപേര്‍ ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ജനശതാബ്ദി എക്‌സ്പ്രസില്‍ വന്നിറങ്ങുമ്പോഴായിരുന്നു സംഭവം. മൂന്നാംനമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ഇറങ്ങിയ അദ്ദേഹത്തെ നാലംഗ സംഘം കൈയേറ്റം ചെയ്യുകയായിരുന്നു. മര്‍ദിക്കുന്നതിനിടെ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഷര്‍ട്ട് വലിച്ചുകീറി. റെയില്‍വേ പോലീസ് എത്തുമ്പോഴേക്കും പ്രതികള്‍ ഓടിരക്ഷപ്പെട്ടു.

മര്‍ദനത്തില്‍ പരിക്കേറ്റ രാജ്‌മോഹന്‍ ഉണ്ണിത്താനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാതിയെത്തുടര്‍ന്ന് റെയില്‍വേ പോലീസ് കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരെ കേസെടുത്തു.


Latest news