TOP STORIES TODAY
  Aug 13, 2013
നാസി യുദ്ധക്കുറ്റവാളി കസ്താരി അന്തരിച്ചു
ബുഡാപെസ്റ്റ്: നാസി യുദ്ധക്കുറ്റങ്ങളുടെ പേരില്‍ വിചാരണ നേരിടുന്നവരില്‍ കുപ്രസിദ്ധനായ ഹംഗറിക്കാരന്‍ ലാസ്‌ലോ കസ്താരി (98) അന്തരിച്ചു. 12,000 ജൂതന്മാരെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെത്തിച്ച കുറ്റത്തിനായിരുന്നു വിചാരണ.

കസ്താരി രണ്ടാം ലോകയുദ്ധകാലത്ത് പോലീസ് ഓഫീസറായിരിന്നു. ഇന്നത്തെ സ്ലൊവാക്യയിലെ കാസ്സ ജൂതചേരിയിലുണ്ടായിരുന്നവരെ നാടുകടത്താന്‍ നേതൃത്വം നല്‍കിയത് കസ്താരിയാണെന്നാണ് ആരോപണം.

കസ്താരിയെ1948-ല്‍ ചെക്കോസ്ലൊവാക്യന്‍ കോടതി ഇദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ വധശിക്ഷയ്ക്ക് വിധിച്ചു. കാനഡയിലേക്ക് ഓടിപ്പോയ കസ്താരി അവിടെ കലാസൃഷ്ടികളുടെ വില്പനക്കാരനാവുകയായിരുന്നു. 1990-ല്‍ പൗരത്വം റദ്ദാക്കുംവരെ അവിടെത്തുടര്‍ന്നു. ഹംഗറിയില്‍ തിരിച്ചെത്തി 15 വര്‍ഷം കഴിഞ്ഞാണ് വീണ്ടും അന്വേഷണം നേരിടേണ്ടിവന്നത്. 'സൈമണ്‍ വീസന്താള്‍ സെന്‍റര്‍' പുറത്തിറക്കിയ ജീവിച്ചിരിക്കുന്ന പ്രമുഖ നാസി കുറ്റവാളികളുടെ പട്ടികയില്‍ ഇടംപിടിച്ചതോടെയാണ് 2011-ല്‍ അന്വേഷണം തുടങ്ങിയത്. അമേരിക്കയിലെ ലോസ് ആഞ്ജലിസിലുള്ള അന്തരാഷ്ട്ര ജൂത മനുഷ്യാവകാശ സംഘടനയാണിത്. 2012-മുതല്‍ വീട്ടുതടങ്കലിലായിരുന്നു.
Other News in this section
സ്‌നേഹയ്ക്കുവേണ്ടി 'ഗംഗാ' പ്രവാഹം
സ്‌നേഹയുടെ ചികിത്സാനിധിയിലേക്ക് 'ഗംഗ' ബസ്സിലെ കണ്ടക്ടര്‍ യാത്രക്കാരില്‍നിന്ന് സംഭാവനകള്‍ ശേഖരിക്കുന്നു പള്ളുരുത്തി: 'ഗംഗ' എന്ന സ്വകാര്യബസ് വെള്ളിയാഴ്ച സര്‍വീസ് നടത്തിയത് കുമ്പളങ്ങി സെന്റ് പീറ്റേഴ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥിനി സ്‌നേഹയ്ക്കുവേണ്ടിയാണ്. കാരുണ്യത്തിന്റെ വഴിയിലൂടെയുള്ള ഈ യാത്രയില്‍, മനസ്സുനിറയെ കനിവുമായി നാട്ടുകാരും ചേര്‍ന്നു. ഇടക്കൊച്ചിമട്ടാഞ്ചേരി ..
സെപ്റ്റിക് ടാങ്കില്‍ വീണ കുഞ്ഞനിയനെ മൂന്നര വയസ്സുള്ള ചേട്ടന്‍ രക്ഷിച്ചു
ഓളപ്പരപ്പില്‍ ഒഴുകാതെ 'കായല്‍വീട്‌
ഭൂമിയുടെ ബാല്യത്തിലും ജലമുണ്ടായിരുന്നെന്ന് പഠനം
'ഞങ്ങളെ രക്ഷിക്കൂ, വീട് വിറ്റ് സര്‍ക്കാറിന്റെ കടം വീട്ടാം'
മരുന്നുവിലനിര്‍ണയം സ്റ്റേ ആവശ്യം തള്ളി
ഭൂമിയുടെ ബാല്യം നരകതുല്യമെങ്കിലും ജലസാന്നിധ്യമുള്ളതായിരുന്നു: പഠനം

Latest news