TOP STORIES TODAY
  Aug 13, 2013
'പൃഥ്വി 2' പരീക്ഷണം വിജയം
ബാലസോര്‍(ഒഡിഷ):ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പൃഥ്വി 2 വിജയകരമായി പരീക്ഷിച്ചു. 350 കി.മീ. പ്രഹരശേഷിയുള്ള ഈ ഭൂതല-ഭൂതല മിസൈല്‍ ഒഡിഷയിലെ ചന്ദീപുരിലുള്ള വിക്ഷേപണത്തറയില്‍നിന്ന് തിങ്കളാഴ്ച രാവിലെ 9.15 നാണ് വിക്ഷേപിച്ചത്.

പ്രതിരോധ ഗവേഷണവികസന സംഘടന(ഡി.ആര്‍.ഡി.ഒ) വികസിപ്പിച്ച ഈ മിസൈല്‍ ഇതിനകംതന്നെ കരസേനയുടെ ഭാഗമായിക്കഴിഞ്ഞു. 500 മുതല്‍ 1000 കിലോ ഭാരംവരെ മിസൈലിന് വഹിക്കാനാകും.

2012 ഡിസംബര്‍ 20-നാണ് ഇതിനുമുമ്പ് പൃഥ്വി 2 മിസൈലിന്റെ പരീക്ഷണവിക്ഷേപണം നടന്നത്. രാജ്യത്തെ സമഗ്ര മിസൈല്‍വികസനപദ്ധതിയുടെ ഭാഗമായാണ് പൃഥ്വി 2 നിര്‍മിച്ചത്.

Other News in this section
ടാക്‌സിഡ്രൈവറുടെ മകന്‍ സിവില്‍ സര്‍വീസിലേക്ക്‌
നെടുമങ്ങാട്: തിരുവനന്തപുരം വിമാനത്താവളത്തിലെ ടാക്‌സിഡ്രൈവറായ അബ്ദുള്‍വാഹിദിന്റെ മകന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ചവിജയം. നെടുമങ്ങാട് സ്വദേശി എ.സജു വാഹിദാണ് യു.പി.എസ്.സി. നടത്തിയ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 429ാം റാങ്ക് നേടി നാടിന് അഭിമാനമായത്. നെടുമങ്ങാട് താലൂക്ക് പരിധിയില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ച സജു വാഹിദിനുള്ള അഭിനന്ദനങ്ങളുമായി ..

Latest news

- -

 

 

 

 

 

 

 

 

 

- -