LATEST NEWS » KERALA
  Jul 31, 2013
മാതൃഭൂമി ഡോട്ട് കോം ഷോര്‍ട്ട് ഫിലിം, ഫോട്ടോഗ്രാഫി മത്സരം തുടരുന്നു
മഴയും പുഴയും സജീവസാന്നിധ്യമാകുന്ന കേരളത്തിന്റെ കാഴ്ചകളിലേക്ക് യുവ തലമുറയുടെ കാമറ കണ്ണുകള്‍ തുറന്നു നോക്കുവാന്‍ പ്രചോദനം നല്കുകയാണ് ഈ വര്‍ഷത്തെ ഇന്‍സൈറ്റ് ക്രിയേറ്റീവ് ഫെസ്റ്റ് .

ജലസമൃദ്ധമായ വര്‍ഷവും വരള്‍ച്ചയും മാറി മാറി വരുന്ന രൂക്ഷമായ അവസ്ഥയില്‍ നിന്നും എന്നും ഹരിതാഭമായ ഒരു നല്ല നാളെയ്ക്ക് വേണ്ടിയുള്ള ദിശാ ബോധം നല്കുന്ന ഫോട്ടോ ഗ്രാഫ് ,പോസ്റ്റര്‍ ,ഷോര്‍ട്ട് ഫിലിം ,അനിമേഷന്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരം .ഓരോ വിഭാഗത്തിലും പ്രത്യേകം വിജയികളെ തിരഞ്ഞെടുക്കുന്നതാണ്. കാഷ് അവാര്‍ഡിനു പുറമെ പ്രശസ്തിഫലകവും സമ്മാനിക്കും. www.mathrubhumi.comല്‍ പ്രത്യേകമായി ഒരുക്കിയ പേജിലേക്ക് ഫോട്ടോകളും വീഡിയോകളും അപ് ലോഡ് ചെയ്യാവുന്നതാണ്.

മല്‍സരാര്‍ത്ഥികള്‍ക്ക് അറീന മള്‍ട്ടി മീഡിയിയുടെകംപ്യൂട്ടര്‍ സെന്ററുകളിലും എന്‍ട്രി സമര്‍പ്പിക്കാം .ആഗസ്റ്റ് 15 വരെയാണ് മത്സരം.വീഡിയോ എന്‍ട്രികള്‍പത്തു മിനിട്ടിലും അനിമേഷന്‍ എന്‍ട്രികള്‍അഞ്ചു മിനിട്ടിലും കവിയരുത്. മല്‍സരത്തെ സംബന്ധിച്ച വിശദവിവരങ്ങള്‍ക്കു സന്ദര്‍ശിക്കുക.www.mathrubhumi.com/insight ഫോണ്‍ :94464 38859

Latest news