LATEST NEWS » KERALA
  Jul 31, 2013
പി.സി ജോര്‍ജിന്റെ ഫോണ്‍ ചോര്‍ത്തുന്നതായി പരാതി
തിരുവനന്തപുരം : തന്റേയും സുഹൃത്തുക്കളുടെയും ഫോണ്‍ചോര്‍ത്തുന്നതായി പരാതിപ്പെട്ട് ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും കത്ത് നല്‍കി. ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രിയോട് വിശദീകരണം തേടണമെന്നും ഔദ്യോഗിക ലറ്റര്‍പാഡില്‍ നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

തന്റെ ഔദ്യോഗിക ഫോണും സ്വകാര്യഫോണും സമീപകാലത്തായി ചോര്‍ത്തുന്നതായി മനസ്സിലായി. തന്നെ വിളിക്കുന്ന സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോണുകള്‍ ചോര്‍ത്തുന്നുണ്ട്. ഇത് ആഭ്യന്തരമന്ത്രിയുടെ അറിവോടെയാണെന്ന് കരുതുന്നില്ല.

മുന്‍ ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഫോണ്‍ചോര്‍ത്തുന്നതെങ്കില്‍ ആ പോലീസുകാര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കത്തില്‍ ആരോപിച്ചു.

Latest news

- -

 

 

 

 

 

 

 

 

 

- -