LATEST NEWS » KERALA
  Jul 31, 2013
സംസ്ഥാനത്ത് 19 സൈബര്‍ പോലീസ് സ്‌റ്റേഷനുകള്‍ കൂടി
തിരുവനന്തപുരം : സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ടുചെയ്യുന്നതിനാല്‍ 19 സൈബര്‍ പോലീസ് സ്‌റ്റേഷനുകള്‍ കൂടി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി ഓരോ സ്‌റ്റേഷനിലും ഏഴ് തസ്തികകള്‍ വീതം 133 തസ്തികകള്‍ കൂടി അനുവദിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

2011-12 അധ്യയന വര്‍ഷത്തില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ തുടങ്ങിയ ബാച്ചുകള്‍ക്കായി അധികതസ്തികകള്‍ രൂപീകരിക്കാനും മന്ത്രിസഭായോഗം അനുവാദം നല്‍കി. 205 ഹയര്‍സെക്കന്‍ഡറി അധ്യാപക തസ്തികകളും ഹയര്‍സെക്കന്‍ഡറി ജൂനിയര്‍ തസ്തികകളുമാണ് രൂപവല്‍ക്കരിക്കുക. 330 ഹയര്‍സെക്കന്‍ഡറി ജൂനിയര്‍ അധ്യാപകരെ ഹയര്‍സെക്കന്‍ഡറി അധ്യാപകരായി ഉയര്‍ത്താനും മന്ത്രിസഭ തീരുമാനിച്ചു.

ഹയര്‍സെക്കന്‍ഡറി തലത്തില്‍ 16 ലാബ് അസിസ്റ്റന്റ് തസ്തികകളും 14താലൂക്ക് ആസ്പത്രികളിലേക്ക് ദന്തല്‍ യൂണിറ്റുകളും ദന്തല്‍ തസ്തികകളും രൂപവല്‍ക്കരിക്കും. ആശ്രിതനിയമനത്തിന്റെ കാലതാമസം ഒഴിവാക്കാനായി 359 പുതിയ തസ്തികള്‍ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചതായി അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Latest news