LATEST NEWS
  Jul 31, 2013
സല്‍വ വധം: പ്രതിക്ക് വധശിക്ഷ
മഞ്ചേരി: നിലമ്പൂര്‍ ചുള്ളിയോട് പൊന്നാംകല്ലില്‍ ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി നെല്ലികുത്ത് പാലാമ്പറമ്പത്ത് അബ്ദുള്‍നാസറിനെ വധശിക്ഷയ്ക്ക് വിധിച്ചു. മഞ്ചേരി സെഷന്‍സ് കോടതിയുടേതാണ് വിധി. 302 ാം വകുപ്പ് പ്രകാരമാണ് വധശിക്ഷ. ഹൈക്കോടതിയുടെ സ്ഥിരീകരണത്തിന് ശേഷമായിരിക്കും ശിക്ഷ നടപ്പാക്കുക. അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ സമയവും കോടതി അനുവദിച്ചു. ഇതിന് പുറമെ 376ാം വകുപ്പ് പ്രകാരം ഏഴു വര്‍ഷത്തെ കഠിന തടവും 1000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

എള്ളുപറമ്പ് മുരിക്കിന്‍കാടന്‍ സുഹ്‌റയുടെ മകള്‍ സല്‍വ വധക്കേസിലാണ് വിധി പറഞ്ഞത്. അബ്ദുള്‍നാസര്‍ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. 2012 ഏപ്രില്‍ നാലിന് മദ്രസയില്‍ പോകാന്‍ കൂട്ടുകാരിയെ അന്വേഷിച്ചുചെന്ന സല്‍വയെ പ്രതി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.

Latest news