LATEST NEWS » INDIA
  Jul 31, 2013
ബിമല്‍ ഗുരുങ് രാജി വെച്ചു; പ്രത്യേക സംസ്ഥാനത്തിന് വേണ്ടിയുള്ള സമരവുമായി മുന്നോട്ടു പോകും
കൊല്‍ക്കത്ത/ ഡാര്‍ജിലിംഗ് : ഗൂര്‍ഖ ടെരിറ്റോറിയല്‍ അഡ്മിനി സ്േ്രടഷന്‍ (ജി.ടി.എ) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്ത് നിന്നും ബിമല്‍ ഗുരുങ്ങ് രാജി വെച്ചു.ചൊവ്വാഴ്ച വൈകീട്ട് മോര്‍ച്ചയുടെ ഉന്നത തല യോഗത്തിനു ശേഷമാണ് ജനറല്‍ സെക്രട്ടറി രോശാന്‍ ഗിരി ഡാര്‍ജിലിങ്ങില്‍ ഇക്കാര്യം അറിയിച്ചത്. തന്റെ രാജി ഫാക്‌സ് വഴി ഗവര്‍ണര്‍ എം.കെ.നാരായണന് അയച്ചതായി ബിമല്‍ ഗുരുങ്ങ് അറിയിച്ചു.

ഗൂര്‍ഖലാന്‍ഡിനു വേണ്ടിയുള്ള ആവശ്യം ഉന്നയിച്ചു കൊണ്ട് ജൂലായ് 29 മുതല്‍ ആഹ്വാനം ചെയ്ത 72 മണിക്കൂര്‍ ഡാ ര്‍ ജിലിംഗ് ബന്ദ് ബുധനാഴ്ച അവസാനിരിക്കെയാണ് ഗുരുങ്ങ് തന്റെ രാജിക്കാര്യം അറിയിച്ചത്.

തെലുങ്കാന സംസ്ഥാനം നിലവില്‍ വരുമെന്ന് ഉറപ്പായതാതാണ് ഗോര്‍ഖ ലാന്‍ഡി നു വേണ്ടിയുള്ള സമരം ശക്തമാക്കാന്‍ ഗൂര്‍ഖ ജന മുക്തി മോര്‍ച്ചയെ പ്രേരിപ്പിച്ചത്. ഒരാഴ്ച മുമ്പാണ് ഗുരുങ്ങ് തെലുങ്കാന സംസ്ഥാനം രൂപവത്ക്കാരിക്കുകയാണെങ്കില്‍ ഗൂര്‍ഖലാന്‍ഡ് ആവശ്യവും അംഗീകരിക്കണമെന്നു കേന്ദ്ര സര്ക്കാരിനോട് ആവശ്യപ്പെട്ടത്.

1947 മുതല്‍ തന്നെ ഗൂര്‍ഖാ ലാന്‍ഡ് ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും 1980 ലാണ് അതിനു വേണ്ടിയുള്ള സമരം ശക്തമായത്.സുഭാഷ് ഘീസിങ്ങിന്റെ നേതൃത്വത്തിലുള്ള ഗൂര്‍ഖ നാഷണല്‍ ലിബറേഷന്‍ ഫ്രന്റ് സമരമാരംഭിച്ചത്. ഇടതു മുന്നണി സര്‍ക്കാരും ഘീഷിങ്ങു മായുള്ള ഉടമ്പടി യുടെ ഫലമായി 1988 ല്‍ ഡാര്‍ജിലിങ്ങ് ഹില്‍ കൗണ്‍സിലിനു രൂപം കൊടുത്തു. പ്രശ്‌നം അവസാനിച്ചു എന്ന അവസരത്തിലാണ് 2008 ല്‍ ഘീസിങ്ങിന്റെ വിശ്വസ്തനായിരുന്ന ഗുരുങ്ങിന്റെ നേതൃത്വത്തില്‍ ഗൂര്‍ഖ ജന മുക്തി മോര്‍ച്ച രൂപികരിച്ചതും ഗൂര്‍ഖ ലാന്‍ഡ് ആവശ്യം വീണ്ടും ഉയര്‍ത്തിയതും.

ആഗസ്ത് രണ്ടു മുതല്‍ ഡാര്‍ജിലിങ്ങില്‍ അനിശ്ചിത കാല ബന്ദിന് മോര്‍ച്ച ആഹ്വാനം ചെയ്തു. ഗൂര്‍ഖ ലാന്‍ഡ് സംസ്ഥാനമായി അംഗീകരിക്കുന്നതു വരെ തങ്ങളുടെ പ്രക്ഷോഭ പരിപാടികള്‍ തുടരുമെന്ന് മോര്‍ച്ച നേതാക്കള്‍ അഭിപ്രായപ്പെട്ടു. ജി.ടി.എ യിലെ മറ്റ അംഗങ്ങളും ഉടന്‍ തന്നെ ഗവര്‍ണര്‍ക്ക് അയച്ചു കൊടുക്കുമെന്നും അറിയിച്ചു.

അനിശ്ചിത കാല ബന്ദിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ ഡാര്‍ ജിലിങ്ങില്‍ ബോര്‍ഡിംഗില്‍ താമസിക്കുന്ന പുറത്തുള്ള എല്ലാ വിദ്യാര്‍ഥികളോടും സന്ദര്‍ശകരോടും 72 മണിക്കൂറിനുള്ളില്‍ സ്ഥലം വിടാന്‍ മോര്‍ച്ച നേതാക്കള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

2011 ജൂലായ് 18 നായിരുന്നു ത്രിപാക്ഷിക ജി.ടി.എ. ഉടമ്പടി ഒപ്പ് വെച്ചത്. കേന്ദ്ര സര്‍ക്കാരിന്റെയും, സംസ്ഥാന സര്‍ക്കാരിന്റെയും മോര്‍ച്ച നേതാക്കളുടെയും പ്രതിനിധികളാണ് ഉടമ്പടിയില്‍ ഒപ്പ് വെച്ചത്. ഗൂര്‍ഖ ലാന്‍ഡ് പ്രശ്‌നത്തിനു ആ ഉടമ്പടിയോടെ അന്ത്യമായി എന്ന് മുഖ്യമന്ത്രി മമത അവകാശപ്പെട്ടിരുന്നു. പ്രതിപക്ഷം മമതയുടെ അവകാശ വാദത്തെ തള്ളിക്കളഞ്ഞിരുന്നു. മോര്‍ച്ച നേതാവ് ബിമല്‍ ഗുരുങ്ങ് പക്ഷെ, തങ്ങള്‍ പ്രത്യക ഗൂര്‍ഖാ ലാന്‍ഡ് ആവശ്യം ഉപേക്ഷിച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രത്യേക സംസ്ഥാനത്തിന് വേണ്ടിയുള്ള സമരത്തിലെ ആദ്യ പടിയായി ജി.ടി.എ ഉടമ്പടിയെ വിശേഷിപ്പിച്ചിരുന്നു. ഉചിത സമയത്ത് ഈ ആവശ്യം നേടിയെടുക്കാനുള്ള സമരവുമായി മുന്നോട്ടു പോകുമെന്നും പ്രഖ്യാപിച്ചിരുന്നു.

രവി പാലൂര്‍

Latest news