OBITUARY
  Jul 31, 2013
കൃഷിനാശം: കര്‍ഷകന്‍ ജീവനൊടുക്കി
മാനന്തവാടി: വാഴക്കൃഷി നശിച്ചതിന്റെ മനോവിഷമത്തില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തേറ്റമല വടക്കേടത്ത് സോമരാജനാണ് (48) വിഷം കഴിച്ച് മരിച്ചത്. തിങ്കളാഴ്ച പന്ത്രണ്ടോടെയാണ് സോമരാജനെ വീടിന് സമീപം അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒമ്പതോടെ മരിച്ചു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ നാല് ഏക്കറോളം വരുന്ന വാഴക്കൃഷി നശിച്ചതില്‍ സോമരാജന്‍ ദുഃഖിതനായിരുന്നു.

ഭാര്യ ഗീത. മക്കള്‍: സ്‌നുപ, സ്‌നുധീപ്. മരുമകന്‍: വിനേഷ്.
Other News in this section
സി.എം. കൃഷ്ണനുണ്ണി അന്തരിച്ചു
കോഴിക്കോട്: ബി.ജെ.പി. മുന്‍ സംസ്ഥാന സെക്രട്ടറിയും ദേശീയസമിതി അംഗവും പ്രഭാഷകനും എഴുത്തുകാരനുമായ സി.എം. കൃഷ്ണനുണ്ണി (65) മാങ്കാവ് 'ശോഭന'ത്തില്‍ അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. റെയ്കി ആചാര്യന്‍, താന്ത്രിക ഉപാസകന്‍, തത്ത്വചിന്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. എ.ബി.വി.പി. യിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം ബി.ജെ.പി. ജില്ലാ പ്രസിഡന്റ്, ..
തമിഴ് നടന്‍ എസ്.എസ്.രാജേന്ദ്രന്‍ അന്തരിച്ചു
സദാചാരപ്പോലീസ് ചമഞ്ഞ് പീഡനം : യുവതി ആത്മഹത്യ ചെയ്തു
കതിന നിറയ്ക്കുന്നതിനിടെ അപകടം: ഒരാള്‍ മരിച്ചു
കടബാധ്യത : ചെമ്പുകടവില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
യു.പിയില്‍ ദീപാവലി ആഘോഷത്തിനിടെ ആറ് പേര്‍ മരിച്ചു
മരിച്ചനിലയില്‍ കണ്ടെത്തി
പുഴയില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

Latest news