OBITUARY
  Jul 31, 2013
കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
ഹരിപ്പാട്: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കാര്‍ ഡ്രൈവര്‍ അടക്കം രണ്ടുപേര്‍ക്ക് പരുക്കേറ്റു. കായംകുളം ഏവൂര്‍ തെക്ക് ശ്രീനിലയത്തില്‍ ഗോപകുമാര്‍ (39) ആണ് മരിച്ചത്.

ഹരിപ്പാട്- വീയപുരം റോഡില്‍ ടൗണ്‍ഹാള്‍ ജങ്ഷന് വടക്ക് വെള്ളാനയില്‍ ഭാഗത്ത് ചൊവ്വാഴ്ച വൈകിട്ട് ആറേകാലിനാണ് അപകടം. പ്ലംബിങ് തൊഴിലാളിയായ ഗോപകുമാര്‍ വീയപുരത്ത് ജോലിക്കുശേഷം സുഹൃത്തിനൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് അമിതവേഗത്തില്‍ വന്ന കാറിടിച്ചത്. നിയന്ത്രണംവിട്ട കാര്‍ റോഡിലെ താഴ്ചയിലേക്ക് പാഞ്ഞിറങ്ങി മരത്തിലിടിച്ചാണ് നിന്നത്.

ബൈക്കിന്റെ മുന്‍ഭാഗത്തെ ടയര്‍ ഊരിത്തെറിച്ചു. ഗുരുതരമായി പരുക്കേറ്റ ഗോപകുമാറിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. രാത്രിയോടെ ഗോപകുമാര്‍ മരിച്ചു. കാര്‍ഡ്രൈവര്‍ ഹരിപ്പാട് ഫ്രണ്ട്‌സ് ബേക്കറി ആന്‍ഡ് ഫ്രൂട്ട്‌സ് സ്റ്റാള്‍ ഉടമ മണ്ണാറശ്ശാല ദാറുല്‍സലാം വീട്ടില്‍ ബഷീര്‍(38) ചികിത്സയിലാണ്.
Other News in this section
ഛായാഗ്രാഹകന്‍ അശോക് കുമാര്‍ അന്തരിച്ചു
ചെന്നൈ: തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ ഛായാഗ്രാഹകന്‍ അശോക് കുമാര്‍ (70) ചെന്നൈയില്‍ അന്തരിച്ചു. ഏതാനും മാസങ്ങളായി രോഗബാധിതനായിരുന്നു.ഉത്തരേന്ത്യയില്‍ വേരുകളുള്ള അശോക് കുമാര്‍ അഗര്‍വാള്‍ മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 'നെഞ്ചത്തെ കിള്ളാതെ' എന്ന തമിഴ് ചലച്ചിത്രത്തിലെ ഛായാഗ്രഹണത്തിന് 1980-ല്‍ ദേശീയ ..
യുവാവിന്റെ മൃതദേഹം തെങ്ങില്‍ കെട്ടിയിട്ട നിലയില്‍
കത്തിക്കുത്തില്‍ സി.പി.എം. നേതാവിന്റെ ഡ്രൈവര്‍ മരിച്ചു
തിളച്ച മോരുകറിയില്‍ വീണ് പൊള്ളലേറ്റ യുവാവ് മരിച്ചു
തെങ്ങില്‍ കയറിയ ആള്‍ തേനീച്ചയുടെ കുത്തേറ്റ് മരിച്ചു
വിജയ്യുടെ ഫ്ലൂക്‌സ്‌ബോര്‍ഡില്‍ പാലഭിഷേകം നടത്തിയ യുവാവ് കാല്‍വഴുതി വീണ് മരിച്ചു

Latest news