OBITUARY
  Jul 31, 2013
കര്‍ഷകത്തൊഴിലാളി വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു
ചേര്‍ത്തല: നഗരസഭ പതിനഞ്ചാം വാര്‍ഡില്‍ കതൃകാട്ട് നികര്‍ത്തില്‍ എന്‍.ആര്‍. കരുണാകരന്‍ (79) വീടിനുള്ളില്‍ കുഴഞ്ഞുവീണു മരിച്ചു. കര്‍ഷകത്തൊഴിലാളിയായ കരുണാകരന്‍, ജോലിക്കു പോകുന്നതിന് മുന്‍പായി വീടിനുള്ളില്‍ കാപ്പികുടിക്കുമ്പോഴാണ് കുഴഞ്ഞുവീണത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ഭാര്യ: പട്ടണക്കാട് ഷാപ്പുചിറയില്‍ കുടുംബാംഗം. മക്കള്‍: പുഷ്പവല്ലി, ജയ്‌മോന്‍, ബീനാകുമാരി. മരുമക്കള്‍: മുരളി, പ്രമീള, ഷാജി. സഞ്ചയനം ആഗസ്ത് ആറിന് 4.30ന്.
Other News in this section
ഗായിക സുശീല്‍റാണി പട്ടേല്‍
മുംബൈ: ക്ലാസിക്കല്‍ സംഗീതജ്ഞ സുശീല്‍റാണി പട്ടേല്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. ബോളിവുഡ് മാസികയായ ഫിലിംജേര്‍ണലിന്റെ സ്ഥാപകന്‍ ബാബുറാവു പട്ടേലാണ് ഭര്‍ത്താവ്. അദ്ദേഹത്തിന്റെ മരണശേഷം 1982 മുതല്‍ ബാന്ദ്രയിലെ വസതിയില്‍ തനിച്ചായിരുന്നു താമസം. സല്‍മാന്‍ഖാന്റെ സഹോദരി അല്‍വീര ഖാന്‍, ആമിര്‍ഖാന്റെ ഭാര്യ കിരണ്‍റാവു ഉള്‍പ്പെടെ നിരവധിപേര്‍ ശിഷ്യകളായുണ്ട്. ശവസംസ്‌കാരം വെള്ളിയാഴ്ച ..

Latest news