OBITUARY
  Jul 31, 2013
മീന്‍ പിടിക്കാന്‍ പോയ ആള്‍ പാമ്പ് കടിയേറ്റ് മരിച്ചു
എടത്വ: മീന്‍പിടിക്കാന്‍ പോയ കോഴിമുക്ക് പാണ്ടങ്കരി പുത്തന്‍പറമ്പില്‍ കെ.വി. തോമസ് (കുഞ്ഞുമോന്‍- 65) പാമ്പുകടിയേറ്റ് മരിച്ചു. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് മീന്‍പിടിക്കാന്‍ പോയത്. മണ്ണുണ്ണി പാടശേഖരത്തിന് സമീപം പാമ്പുകടിയേല്‍ക്കുകയായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി പതിനൊന്നരയോടെ മരിച്ചു. ഭാര്യ: പെണ്ണമ്മ. മക്കള്‍: ബിജു, ജിനു, ബെന്നി, മിനി. മരുമക്കള്‍: ലളിത, ബിനു, ഷീജ. ശവസംസ്‌കാരം ചൊവ്വാഴ്ച ഒന്നിന് പാണ്ടങ്കരി ബഥേല്‍ ഐ.പി.സി. സെമിത്തേരിയില്‍.


Other News in this section
പൂനൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
കൊടുവള്ളി: കോഴിക്കോട് കൊടുവള്ളിക്കടുത്ത് പൂനൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. ശനിയാഴ്ച വൈകിട്ട് നാലോടെ ഈസ്റ്റ് കിഴക്കോത്ത് മൂനാമണ്ണില്‍ കടവിലാണ് സംഭവം. പടനിലം ഇ.കെ. മന്‍സിലില്‍ അബ്ദുല്‍ റസാഖിന്റെ മകന്‍ ഷിഹാസ് (15), ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. അബ്ദുല്‍ ലത്തീഫിന്റെ മകന്‍ എന്‍.ഐ.ടി. ..

Latest news