LOCAL NEWS
  Jul 31, 2013
നഗരസഭ ഒഴിപ്പിച്ച കടമുറികളിലൊന്നില്‍ സാക്ഷരതാകേന്ദ്രം തുടങ്ങി
മാവേലിക്കര: കീഴ്‌വാടകയ്ക്ക് നല്‍കിയിരുന്നതിനെ തുടര്‍ന്ന് നഗരസഭാധികൃതര്‍ കഴിഞ്ഞദിവസം ഒഴിപ്പിച്ചെടുത്ത കടമുറികളിലൊന്നില്‍ നഗരസഭാ സാക്ഷരതാകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. മിച്ചല്‍ ജങ്ഷന് തെക്കുള്ള വ്യാപാര സമുച്ചയത്തിലെ ഒഴിപ്പിച്ചെടുത്ത മുറികളിലൊന്നിലാണ് സാക്ഷരതാ കേന്ദ്രം തുടങ്ങിയത്. ഗവ. ടി.ടി.ഐ. വളപ്പിലെ അപകടാവസ്ഥയിലായ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സാക്ഷരതാ കേന്ദ്രമാണ് ഇവിടേക്ക് മാറ്റിയത്. നഗരസഭാ ചെയര്‍മാന്‍ അഡ്വ.കെ.ആര്‍. മുരളീധരന്‍ സാക്ഷരതാ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

ഇതിനിടെ കുടിയൊഴിക്കപ്പെട്ട വ്യാപാരികള്‍ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ അനുവദിച്ചു കിട്ടിയില്ല. ഇരുകൂട്ടരോടും കോടതി വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

Other News in this section
അധ്യാപകന്റെ കാല് ചവിട്ടി ഒടിച്ചവര്‍ അറസ്റ്റില്‍
കായംകുളം: കാറിന് സൈഡ് നല്കിയില്ലെന്നാരോപിച്ച് അധ്യാപകന്റെ കാല് ചവിട്ടിയൊടിച്ച സംഭവത്തില് രണ്ടുപേരെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവം നാരായണവിലാസത്തില് ബിജുകുമാര് (43), ചിറക്കടവം ബംഗ്ലാവില് ബിജു (39) എന്നിവരാണ് അറസ്റ്റിലായത്. കൃഷ്ണപുരം മുക്കട ഗവണ്മെന്റ് എല്.പി. സ്‌കൂളിലെ അറബിക് അധ്യാപകന് കൊറ്റുകുളങ്ങര മഠത്തില് മുഹമ്മദ് കുഞ്ഞി (50)ന്റെ കാലാണ് ചവിട്ടിയൊടിച്ചത്. ..

Latest news