LOCAL NEWS
  Jul 31, 2013
ഭാഗ്യദേവതയെത്തിയിട്ടും ഭാവമാറ്റമില്ലാതെ ബാബു


മുതുകുളം (കായംകുളം): ജീവിത ദുഃഖത്തിന് വിരാമമിട്ട് മരംകയറ്റ തൊഴിലാളിയായ ബാബുവിന് (42) ഭാഗ്യദേവതയുടെ കടാക്ഷമെത്തിയിട്ടും അമിതാഹ്ലാദമില്ല. തുടങ്ങിവെച്ച വീടുപണി പൂര്‍ത്തീകരിക്കുക, മകളെ നല്ല നിലയില്‍ പഠിപ്പിക്കുക തുടങ്ങിയ ആശങ്കകള്‍ നിറഞ്ഞുനില്‍ക്കെയാണ് നിനച്ചിരിക്കാതെ സംസ്ഥാന ഭാഗ്യക്കുറി ധനശ്രീയുടെ ഒന്നാം സമ്മാനം 65 ലക്ഷം രൂപ കണ്ടല്ലൂര്‍ വടക്ക് കടയ്ക്കല്‍ തെക്കതില്‍ (വിഷ്ണുഭവനം) വീട്ടിലെത്തിയത്.

തിങ്കളാഴ്ച വൈകിട്ടാണ് കായംകുളം സ്റ്റാര്‍ ലക്കി ഏജന്‍സിയുടെ വില്പനക്കാരനായ മധുവില്‍നിന്ന് പുല്ലുകുളങ്ങര ജങ്ഷനില്‍വെച്ച് ഡി.യു.306190 നമ്പരുള്ള ലോട്ടറി വാങ്ങിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ മധു വീട്ടിലെത്തിയാണ് ഒന്നാം സമ്മാനം ലഭിച്ച വിവരം അറിയിച്ചത്.

പഞ്ചായത്തില്‍നിന്ന് ആദ്യഗഡു 20,000 രൂപ ധന സഹായം കിട്ടിയതിനെത്തുടര്‍ന്ന് ആകെയുള്ള അഞ്ചുസെന്‍റിലുണ്ടായിരുന്ന പഴയ കുടുംബവീട് ഇടിച്ചുകളഞ്ഞ് പുതിയതിന്റെ പണി തുടങ്ങി. മഴയത്ത് വീടിന് ചുറ്റും വെള്ളക്കെട്ടായതോടെ ജോലി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. അടുത്തുതന്നെ താമസിക്കുന്ന അച്ഛനോടൊപ്പമാണ് ഇപ്പോള്‍ ബാബുവും കുടുംബവും കഴിയുന്നത്. മരംകയറ്റ തൊഴിലാളിയായ ബാബു ഉത്സവ സീസണില്‍ ചെണ്ടമേളത്തിനും പോകാറുണ്ട്. സുശീലയാണ് ബാബുവിന്റെ ഭാര്യ. മകന്‍ വിഷ്ണു പറവൂര്‍ ജങ്ഷനില്‍ ഓട്ടോ ഓടിക്കുകയാണ്. മകള്‍ വിദ്യ മുതുകുളം കെ.വി.സംസ്‌കൃത ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്. സമ്മാനര്‍ഹമായ ലോട്ടറി കണ്ടല്ലൂര്‍ 1410-ാം നമ്പര്‍ ഫാര്‍മേഴ്‌സ് ബാങ്കിലെത്തി കൈമാറി.

ഈ വര്‍ഷത്തെ വിഷു ബമ്പര്‍ 2 കോടിയും നൂറ്റൊന്ന് പവനും ലഭിച്ചത് സമീപ ഗ്രാമമായ മുതുകുളത്ത് കൃഷ്ണഭവനില്‍ കെ.പൊന്നമ്മയ്ക്കാണ്.

Other News in this section
ലൈസന്‍സില്ലാത്ത ഹൗസ്‌ബോട്ടുകളും സര്‍വീസിന്‌
ആലപ്പുഴ : നവരാത്രി പ്രമാണിച്ച് വിനോദസഞ്ചാരികളുടെ വരവ് കൂടിയ സാഹചര്യത്തില്‍, ലൈസന്‍സ് റദ്ദാക്കിയ ഹൗസ് ബോട്ടുകളും സര്‍വീസിന് ഇറങ്ങിയെന്ന് ആക്ഷേപം. തുറമുഖ വകുപ്പും ടൂറിസം വകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ മതിയായ രേഖകളില്ലാത്തതിന്റെ പേരില്‍ 30,000 രൂപവരെ പിഴ ഈടാക്കിയിരുന്നു. പൂജ അവധി ആഘോഷിക്കാന്‍ വടക്കേന്ത്യയില്‍ നിന്ന് സഞ്ചാരികള്‍ ഒഴുകി എത്തിയതോടെ യാതൊരു ..
ഗാന്ധിജയന്തി ദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ബസുകളില്‍ കണ്‍സെഷന്‍
സ്‌കൂട്ടറില്‍ കടത്തിയ രണ്ടരക്കിലോ കഞ്ചാവ് പിടിച്ചു; ഒരാള്‍ അറസ്റ്റില്‍
ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ വെറുതെവിട്ടു
കശ്മീര്‍ പ്രളയം: സഹായംതേടി െനഹ്‌റു യുവകേന്ദ്ര പ്രവര്‍ത്തകര്‍
വയസ്സ് നൂറ് കഴിഞ്ഞിട്ടും അവ്വാ ഉമ്മയ്ക്ക് പെന്‍ഷന്‍ സ്വപ്‌നം മാത്രം
അന്ധര്‍ക്കും കാഴ്ച കുറഞ്ഞവര്‍ക്കും വിദ്യാരംഭം

Latest news