LOCAL NEWS
  Jul 31, 2013
തകര്‍ന്ന റോഡുകള്‍ നന്നാക്കിത്തുടങ്ങി ജില്ലയില്‍ റോഡുകള്‍ക്ക് 10 കോടി
കൊല്ലം: ജില്ലയില്‍ മഴയില്‍ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണി തുടങ്ങി. കുഴിയടയ്ക്കല്‍ ഉള്‍പ്പെടെയുള്ള അടിയന്തര ജോലികള്‍ കഴിഞ്ഞദിവസം ആരംഭിച്ചു. മഴ തോര്‍ന്ന സാഹചര്യത്തില്‍ ടെന്‍ഡറിലെയും മറ്റും സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമുള്ള തടസ്സങ്ങള്‍ ഉണ്ടാകാതെയാണ് റോഡുപണി. റോഡ് നന്നാക്കാന്‍ പൊതുമരാമത്ത് വിഭാഗം ജില്ലയില്‍ 10 കോടി രൂപ ചെലവിടും. ദേശീയപാതാ വിഭാഗവും റോഡ് നന്നാക്കല്‍ ആരംഭിച്ചു. അടിയന്തര പരിഗണന നല്‍കി പണി ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആവശ്യമായ ഫണ്ട് ഉടന്‍ ലഭ്യമാക്കാനാണ് നിര്‍ദ്ദേശം. ലഭിക്കുന്ന ടെന്‍ഡര്‍പരിശോധിച്ച് റോഡ് പണിക്ക് ഉടനടി നിര്‍ദ്ദേശം നല്‍കുകയാണെന്ന് പൊതുമരാമത്ത് വിഭാഗം അറിയിച്ചു. നടപടിക്രമങ്ങളിലെ കാലതാമസം പണിയെ ബാധിക്കരുതെന്നാണ് നിര്‍ദ്ദേശം. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയവയുടെ പണി അിയന്തരമായി ആരംഭിക്കുകയായിരുന്നു. ബാക്കി ടെന്‍ഡറുകളില്‍ വരും ദിവസങ്ങളില്‍ തീരുമാനമാകും. കഴിഞ്ഞദിവസം കൊല്ലം റസ്റ്റ് ഹൗസില്‍ റോഡ്‌സ് വിഭാഗത്തിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തിയ യോഗം റോഡുകള്‍ ഉടനടി നന്നാക്കാന്‍ നിര്‍ദ്ദേശിച്ചു. രണ്ടുമാസമായി പെയ്ത മഴയില്‍ ജില്ലയിലെ മിക്ക റോഡുകളും തകര്‍ന്നു. ദേശീയപാതകളിലെയും പി. ഡബ്ല്യൂ.ഡി. റോഡുകളിലെയുമൊക്കെ അവസ്ഥ ഒന്നാണ്. മഴവെള്ളം കെട്ടിക്കിടന്ന കുഴികളില്‍ വാഹനങ്ങള്‍ വീണ് നിരവധിപേര്‍ക്ക് അപകടം ഉണ്ടായി. വെയില്‍വന്ന് വെള്ളം വറ്റിയപ്പോഴാണ് റോഡിലെ കുഴികളുടെ ആഴം അറിയാനായത്. ദേശീയപാതയില്‍ ഒരിക്കലും റോഡ് നേരെയാകാത്ത സ്ഥലമാണ് കല്ലുംതാഴത്ത് ബൈപ്പാസ് ചേരുന്നിടം. കവലമുതല്‍ പാര്‍ത്ഥാ തിയേറ്ററിന് മുന്നിലൂടെ സനാ ഓഡിറ്റോറിയത്തിനടുത്തുവരെയുള്ള ഭാഗത്ത് റോഡില്ലാത്ത അവസ്ഥയായിരുന്നു. ഇവിടുണ്ടാകുന്ന ഗതാഗതത്തിരക്കില്‍ വാഹനനിര രണ്ടാം കുറ്റിയിലേക്കും മൂന്നാം കുറ്റിയിലേക്കും നിങ്ങാറുണ്ട്. റോഡിലെ കുഴികള്‍ ജില്ലയില്‍ മിക്കയിടത്തും ഗതാഗതം താറുമാറാക്കി. മണിക്കൂറുകളാണ് ഇതുലമുണ്ടാകുന്ന ഗതാഗതക്കുരുക്ക്.
Other News in this section
ദൈവത്തിന്റെ ഊരുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍ സുരേഷ് ഗോപിയും
തിരുവനന്തപുരം: ഓണപ്പാട്ടുകള്‍ക്കൊപ്പം സുരേഷ് ഗോപിയും കൂടിയപ്പോള്‍ ദൈവത്തിന്റെ ഊരില്‍ നിന്നെത്തിയവര്‍ക്ക് തിരുവോണമായ പ്രതീതി. ലയണ്‍സ് ക്ലബ് ഓഫ് ട്രീവാന്‍ഡ്രം പാംഹില്ലിന്റെ നേതൃത്വത്തില്‍ കോട്ടൂരിലെ ആദിവാസികള്‍ക്കായി സംഘടിപ്പിച്ച ഓണപ്പരിപാടിയിലാണ് നടന്‍ സുരേഷ് ഗോപിയും പങ്കെടുത്തത്. ഡബിള്‍ ഡക്കര്‍ ബസ്സില്‍ ശംഖുമുഖത്തേക്ക് നടത്തിയ യാത്രയിലാണ് 'ഓണപ്പൂവേ... ..
അപ്പര്‍കുട്ടനാട്ടില്‍ വീണ്ടും വെള്ളപ്പൊക്കം; ഒരുവീട് തകര്‍ന്നു
പെട്ടിഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്‌
അരിനല്ലൂരില്‍ കരടിയിറങ്ങിയത് നാട്ടുകാര്‍ക്ക് കൗതുകമായി
ജീവന്‍ പണയംവച്ച് പിഞ്ചുകുഞ്ഞിനെ രക്ഷിച്ച അമ്മയ്ക്ക് സഹായ പ്രവാഹം
അച്ഛന്റെ ആത്മഹത്യ: പ്രേരണാക്കുറ്റത്തിന് നാലുമക്കള്‍ അറസ്റ്റില്‍

Latest news