TOP STORIES TODAY
  Jul 31, 2013
കണ്ടല്‍ക്കാടുകളെക്കുറിച്ച് സമഗ്രപഠനത്തിന് വനംവകുപ്പ് ഒരുങ്ങുന്നു
പി.കെ.ജയചന്ദ്രന്‍
പത്തനംതിട്ട: സംസ്ഥാനത്തൊട്ടാകെയുള്ള കണ്ടല്‍ക്കാടുകളെക്കുറിച്ച് വനംവകുപ്പ് വിശദപഠനം നടത്തുന്നു. സംസ്ഥാനത്ത് എവിടെയൊക്കെ കണ്ടല്‍ക്കാടുകള്‍ ഉണ്ടെന്നും അതിന്റെ വിസ്തൃതി എത്രയെന്നും കൃത്യമായി കണക്കാക്കാന്‍ വനംവകുപ്പിന്റെ ജൈവവൈവിധ്യ സെല്‍ നടത്തുന്ന ഈ പഠനം സഹായകമാകും. കണ്ടല്‍ക്കാടുകളെക്കുറിച്ച് പ്രാദേശികവും അക്കാദമികവുമായ പഠനങ്ങള്‍ നേരത്തെ ഉണ്ടായിട്ടുണ്ടെങ്കിലും വനംവകുപ്പിന്റെ നിയന്ത്രണത്തില്‍ സമഗ്രപഠനം ഇതാദ്യമാണ്.

സ്വകാര്യഭൂമി, സര്‍ക്കാര്‍ഭൂമി, റിസര്‍വ്വ് വനഭൂമി എന്നിവിടങ്ങളിലെല്ലാമുള്ള കണ്ടല്‍ക്കാടുകളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വിശദമായി അന്വേഷിക്കും. ഈ കാടുകള്‍ നേരിടുന്ന പ്രശ്‌നങ്ങളും പഠനവിധേയമാക്കും. വിവിധ കണ്ടല്‍ ഇനങ്ങളുടെ ജൈവവൈവിധ്യപരമായ പ്രത്യേകതകള്‍, കണ്ടല്‍ക്കാടിനെ ആശ്രയിച്ചുള്ള വിനോദസഞ്ചാരം, മത്സ്യബന്ധനം, മറ്റ് ജീവിതോപാധികള്‍, വികസനപ്രവര്‍ത്തനങ്ങള്‍കൊണ്ട് കാടിനുണ്ടാകുന്ന ഭീഷണി എന്നിവയും പഠനത്തില്‍ ഉള്‍പ്പെടുത്തും. കൂടുതല്‍ സംരക്ഷണത്തിനും നടത്തിപ്പിനുമായി തങ്ങളുടെ കൈവശമുള്ള കണ്ടല്‍ക്കാടുകള്‍ സര്‍ക്കാരിന് വില്‍ക്കാന്‍ തയ്യാറുള്ള സ്വകാര്യവ്യക്തികളുണ്ടെങ്കില്‍ അക്കാര്യം സര്‍വ്വേയിലൂടെ കണ്ടെത്തി ആവശ്യമായ നടപടി കൈക്കൊള്ളും.

പഠനം നടത്താന്‍ തയ്യാറുള്ള അംഗീകൃത ശാസ്ത്രസ്ഥാപനങ്ങളിലും ഏജന്‍സികളിലുംനിന്ന് വനംവകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തിലൊട്ടാകെ 1671 ഹെക്ടര്‍ കണ്ടല്‍ക്കാടുണ്ടെന്നാണ് വനംവകുപ്പ് 2006ല്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുള്ളത്. ഇതില്‍ 88 ശതമാനത്തോളം സ്വകാര്യ ഉടമസ്ഥതയിലാണ്. പത്ത് ജില്ലകളില്‍ കണ്ടല്‍ക്കാടുകളുണ്ട്. ഏറ്റവും കൂടുതല്‍ കണ്ണൂര്‍ ജില്ലയിലാണ്- 755 ഹെക്ടര്‍. കോഴിക്കോട് ജില്ലയില്‍ 293ഉം എറണാകുളം ജില്ലയില്‍ 26ഉം ഹെക്ടറുണ്ട്. പഴയ കണക്കാണിത്. വിശദമായ പഠനത്തില്‍ ഇപ്പോഴുള്ള സ്ഥിതി വ്യക്തമാകും.
Other News in this section
ഇ-സാക്ഷരത നേടുന്നവര്‍ക്കെല്ലാം ഇന്റര്‍നെറ്റുള്ള മൊബൈല്‍ ഫോണ്‍ നല്‍കും
തിരുവനന്തപുരം: ഇ-സാക്ഷരത നേടുന്നവര്‍ക്കെല്ലാം ബി. എസ്.എന്‍.എല്ലിന്റെ പെന്റ് ഭാരത് മൊബൈല്‍ ഫോണ്‍ നല്‍കും. സമ്പൂര്‍ണ ഇ-സാക്ഷരതാ പരിപാടിയുടെ ഭാഗമായാണ് ഇന്റര്‍നെറ്റ് സൗകര്യത്തോടുകൂടിയ ഫോണ്‍ നവ ഇ-സാക്ഷരര്‍ക്ക് നല്‍കുന്നതെന്ന് മന്ത്രി പി.കെ.അബ്ദുറബ്ബ് പത്രസമ്മേളനത്തില്‍ പറഞ്ഞു. 18 മാസത്തേക്ക് 1999 മിനിട്ട് സംസാരിക്കാനുള്ള കോള്‍ നിരക്ക് ഇതിനായി നല്‍കണം. ഈ പദ്ധതിയുടെ സംസ്ഥാതല ..

Latest news