TOP STORIES TODAY
  Jul 31, 2013
ശോഭ മങ്ങി 'നൂറ്റാണ്ടിന്റെ വാല്‍നക്ഷത്രം'
കേപ് കനാവറല്‍ : പ്രതീക്ഷയ്ക്കനുസരിച്ച് പ്രകാശമാനമാകാതിരുന്നതോടെ നൂറ്റാണ്ടിന്റെ വാല്‍നക്ഷത്രം- ഇന്‍റര്‍നാഷണല്‍ സയന്‍റിഫിക് ഓപ്റ്റിക്കല്‍ നെറ്റ്‌വര്‍ക്കി (ഐ.എസ്.ഒ.എന്‍.)നെ നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാമെന്ന പ്രതീക്ഷ മങ്ങി. വര്‍ഷാവസാനത്തോടെഇതിന്റെകാഴ്ചയ്ക്കുള്ള തയ്യാറെടുപ്പുകളെക്കുറിച്ചാലോചിക്കാന്‍ ഈ ആഴ്ച ചേരാനിരുന്ന ജ്യോതിശാസ്ത്രജ്ഞരുടെ യോഗം അനിശ്ചിതത്വത്തിലായി.

വാല്‍നക്ഷത്രത്തിന്റെ ഭാവി അത്ര ശോഭനമല്ലെന്നാണ് കൊളംബിയയിലെ ആന്‍േറ്യാക്യാ സര്‍വകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞനായ ഇഗ്‌നാഷ്യോ ഫെറിന്‍ പറയുന്നത്. ഫെറിന്റെ നിരീക്ഷണമനുസരിച്ച്, ജനവരി മധ്യംമുതലിങ്ങോട്ട് വാല്‍നക്ഷത്രം കാര്യമായി പ്രകാശിച്ചിട്ടില്ല.

സെക്കന്‍ഡില്‍ 26 കിലോമീറ്റര്‍ എന്ന വേഗത്തില്‍ സൂര്യനുനേരേ നീങ്ങിക്കൊണ്ടിരിക്കുകയാണ് ഈ വാല്‍നക്ഷത്രം. ഐസിന്റെ അംശം തീരെ ഇല്ലാത്തതാണ് ഇത് പ്രകാശിക്കാത്തതിന് കാരണമെന്നാണ് കരുതുന്നത്. ഐസ് ഉണ്ടായിരുന്നെങ്കില്‍ സൂര്യനു നേരേ നീങ്ങുമ്പോള്‍ ഇത് ഉരുകുന്നതുമൂലം വാല്‍നക്ഷത്രത്തിന് പ്രകാശമാനമായ ഒരു നീണ്ട വാല്‍ രൂപപ്പെടുമായിരുന്നു. പൂര്‍ണതോതില്‍ പ്രകാശിതമാകുമ്പോള്‍ ഇതിന് പൂര്‍ണചന്ദ്രനേക്കാള്‍ പ്രഭയുണ്ടാകുമെന്നാണ് കണക്കാക്കിയിരുന്നത്.

മറ്റൊരു നിഗമനം ഇതാണ്: സിലിക്കേറ്റ് കൊണ്ടുള്ള പൊടിപടലങ്ങളാല്‍ കവചിതമാണ് ഈ വാല്‍നക്ഷത്രം. ഈ കവചം സൂര്യന്റെ ചൂട് മൂലം നീരാവിയാകുമ്പോള്‍ വാല്‍നക്ഷത്രം പ്രകാശിക്കുന്നതായി തോന്നും. 132 ദിവസമായി ഈ വാല്‍നക്ഷത്രം നിശ്ചലമാണെന്നും വാദമുണ്ട്. 2012 സപ്തംബറില്‍ രണ്ട് റഷ്യന്‍ ശാസ്ത്രജ്ഞരാണ് ഇതിനെ കണ്ടെത്തിയത്.

സൂര്യനടുത്തുകൂടിയുള്ള സഞ്ചാരം കാരണം വാല്‍നക്ഷത്രത്തിന് വലിയ വാല്‍പോലെ തോന്നിക്കുന്ന ഭാഗം രൂപപ്പെടുമെന്നും ഇത് പകല്‍പോലും ദൃശ്യമാകുമെന്നുമായിരുന്നു നിഗമനം. ഊര്‍ട്ട് മേഘങ്ങളില്‍നിന്ന് രൂപംകൊണ്ടതാണീ വാല്‍നക്ഷത്രമെന്നാണ് കരുതുന്നത്.
Other News in this section
പുലിയും കടുവയും ചോരകുടിക്കുന്നില്ല
പുലി ചോരകുടിക്കുമോ? ഒരിക്കലുമില്ലെന്നാണ് ഉത്തരം. ചത്തെന്ന് ഉറപ്പാക്കാന്‍ ദീര്‍ഘനേരം ഇരയുടെ കഴുത്തില്‍ കടിമുറുക്കുമ്പോള്‍ ഉമിനീര്‍ ഇറക്കുന്നതാണ് പുലിയും കടുവയും ചോരകുടിക്കുമെന്ന തെറ്റിദ്ധാരണയ്ക്ക് കാരണമെന്ന് പുതിയ പുസ്തകത്തിലാണ് വെളിപ്പെടുത്തുന്നത്. സഹോദരങ്ങളായ അരഫ ടെഹ്‌സിനും റാസ എച്ച്. ടെഹ്‌സിനും ചേര്‍ന്നെഴുതിയ പുതിയ പുസ്തകം 'ഡു ടൈഗേഴ്‌സ് ഡ്രിങ്ക് ബ്ലഡ്? ..
ദില്‍ന മരണത്തെ മറികടക്കുന്നു; കവിതകളിലൂടെ...
വെള്ളത്തിലിറങ്ങി കുറുമ്പുകാട്ടി; ഒടുവില്‍ മീനയെ തളച്ചു
കാലിക്കറ്റ് അംഗീകാരം നല്‍കിയ ബിരുദങ്ങള്‍ പത്തുലക്ഷം കവിഞ്ഞു
ശത്രുരാജ്യങ്ങളിലേക്ക് ചാരക്കണ്ണുകളുമായി വരുന്നു ഇന്ത്യയുടെ അവാക്‌സ്‌
ആദ്യ ഗ്രാഫീന്‍ ഉത്പന്നം എത്തുന്നു; ലൈറ്റ് ബള്‍ബിന്റെ രൂപത്തില്‍

Latest news

Ad