NETPICK
  Jul 30, 2013
പര്‍ദയണിഞ്ഞ പ്രതികാരി
പാകിസ്താനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആത്മാവിഷ്‌കാരത്തിനുമുള്ള അവകാശത്തിനായി പൊരുതിയതിന്റെ പേരില്‍ രക്തസാക്ഷിയാകുമായിരുന്ന മലാല എന്ന പെണ്‍കുട്ടി ജീവിക്കുന്ന ഇതിഹാസമായിനമ്മുടെ മുന്നിലുണ്ട്. ആ പെണ്‍കുട്ടിയുടെ ധൈര്യം ബാല്യത്തിലേ വിദ്യ നിഷേധിക്കപ്പെടുന്ന പാകിസ്താനിലെ പെണ്‍കുട്ടികളുടെ ദുരിതത്തിലേക്ക് ലോകശ്രദ്ധ കേകേന്ദ്രീകരിക്കാന്‍ സഹായിച്ചു. പാകിസ്താനിലും ഇത് അവബോധം സഷ്ടിച്ചു. പക്ഷേ, ഇതുകൊണ്ടൊന്നും താഴെത്തട്ടിലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാവില്ല. ഗ്രാമങ്ങളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും ഇപ്പോഴും കൊച്ചുപെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം അപ്രാപ്യമാണ്. കാരണം അവിടെയൊക്കെ എല്ലാം നിയന്ത്രിക്കുന്നത് ഖുറാനില്‍ പറഞ്ഞതിന്റെ അര്‍ത്ഥം എന്താണെന്ന് സ്വയം നിശ്ചയിച്ച കുറേ മൗലികവാദി ഭീകരന്മാരാണ്. അവരെ പൊരുതി കീഴടക്കാന്‍ പാകിസ്താന്‍ സര്‍ക്കാരിനെന്നല്ല യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്രകയ്ക്കു പോലും കഴിയില്ല. അപ്പോള്‍ എന്ത് ചെയ്യും? ആ അവസ്ഥയെ അതിജീവിക്കാന്‍ ഒരു കാര്‍ട്ടൂണ്‍ കഥാപാത്രം അവതരിച്ചിരിക്കുന്നു. സൂപ്പര്‍മാന്‍, സ്‌പൈഡര്‍മാന്‍, ബാറ്റ്മാന്‍ തുടങ്ങിയ അമേരിക്കന്‍ കാര്‍ട്ടൂണ്‍ താരങ്ങളെ പോലെ ഒരു മാനല്ല ഇവിടെ താരം, അത് വുമണാണ്, ഒരു സ്ത്രീ. അമേരിക്കന്‍ കോമിക്ക് നായകരെ പോലെ സ്വന്തം സ്വത്വം മറച്ചുവെക്കാന്‍ എട്ടുകാലിയുടെയും വവ്വാലിന്റെയും മുഖംമൂടി അണിയാതെ വെറും ഒരു പര്‍ദ കൊണ്ട് കാര്യം കാണുന്ന ഒരു സൂപ്പര്‍ വുമണ്‍. ബുര്‍ഖ അവഞ്ജര്‍ (പര്‍ദയണിഞ്ഞ പ്രതികാരി). പാകിസ്താനില്‍ ജനപ്രീതി നേടുന്ന ഈ കഥാപാത്രത്തെ പരിചയപ്പെടാന്‍ ഗാര്‍ഡിയന്‍ പത്രത്തിന്റെ സൈറ്റില്‍ വന്ന ഈ വീഡിയോ കാണൂ.

Other News in this section
ആണവയുഗത്തിന്റെ ചരിത്രം: ചിത്രങ്ങളിലൂടെ
ത്രേതായുഗവും ദ്വാപരയുഗവുമൊക്കെ എന്നാണ് ആരംഭിച്ചതും അവസാനിച്ചതും എന്നൊന്നും ആര്‍ക്കും കൃത്യമായി അറിയില്ല. പക്ഷേ, ആണവയുഗം ആരംഭിച്ചത് 1945 ജൂലൈ 16-നാണ്. അന്നാണ് യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെ കരസേന ന്യൂ മെക്‌സിക്കോയിലെ ജൊണാദ ദെല്‍ മ്യുവേര്‍ട്ടോ മരുഭൂമിയില്‍ ആദ്യത്തെ അണുബോംബ് വിജയകരമായി പരീക്ഷിച്ചത്. അക്കാലത്ത് കിട്ടുമായിരുന്ന ഏറ്റവും വലിയ സ്‌ഫോടകവസ്തു ..
ഒമ്പത് ചുംബനങ്ങള്‍
എനിക്ക് ബ്രാ വെറുപ്പാണ്‌
ഇന്ത്യന്‍ മുസ്ലീങ്ങള്‍ ഭീകരര്‍ ആവില്ല
ഡബ്ലിയു ടി ഒ യോട് എന്തിനീ ദ്രോഹം?
അമേരിക്കയിലെ കഞ്ചാവ് വ്യവസായം
കഴിഞ്ഞ മാസത്തെ ശാസ്ത്ര ചിത്രങ്ങള്‍
നമ്മുടെ പത്രധര്‍മം,അമേരിക്കന്‍ മുഖപ്രസംഗം
പ്രകൃതിദുരന്തങ്ങളും പെണ്‍പേരുകളും
വെള്ളം കുടിക്കാം കുപ്പി കഴിക്കാം

Latest news

- -