TOP STORIES TODAY
  Jun 21, 2013
പ്രളയം: ഉത്തരാഖണ്ഡില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ ഗൂഗിളും

സമീപകാല ചരിത്രത്തില്‍ ഇന്ത്യ സാക്ഷിയായ ഏറ്റവും വലിയ പ്രളയദുരിതത്തില്‍പെട്ടവര്‍ക്ക് തുണയാകാന്‍ ഗൂഗിളിന്റെ ആപ്ലിക്കേഷനും. ഉത്തരാഖണ്ഡില്‍ മലയിടിഞ്ഞും റോഡ് തകര്‍ന്നും വിദൂര ഹിമാലയന്‍ മേഖലകളില്‍ കുടുങ്ങിയവര്‍ക്ക് ഗൂഗിളിന്റെ 'പേഴ്‌സണ്‍ ഫൈന്‍ഡര്‍ ആപ്ലിക്കേന്‍' ( Person Finder app ) ആണ് സഹായമാകുന്നത്.

കാണാതായവരുടെ വിവരങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പങ്കുവെയ്ക്കാനും, ഒറ്റപ്പെട്ട മേഖലകളില്‍ അകപ്പെട്ടു പോയവര്‍ക്ക് തങ്ങളെവിടെയാണെന്ന് ബാഹ്യലോകത്തെ അറിയിക്കാനും ഈ ആപ്പ് അനുഗ്രഹമാവുകയാണ്. ഈ ആപ്ലിക്കേഷന്റെ സഹായത്തോടെ ഇതിനകം 150 പേരെ കണ്ടെത്താനായെന്നാണ് റിപ്പോര്‍ട്ട്.

രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിക്കാന്‍ http://google.org/personfinder/2013-uttrakhand-floods/ എന്ന ഉത്തരാഖണ്ഡ് 'പേഴ്‌സണ്‍ ഫൈന്‍ഡര്‍' പേജും ഗൂഗിള്‍ തുറന്നിട്ടുണ്ട്. ആ പേജിലെത്തി വിവരങ്ങള്‍ ചേര്‍ക്കാനാകും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകൃതിദുരന്തങ്ങളും ഭീകാരാക്രമണങ്ങളും ഉണ്ടായ വേളയില്‍ ഗൂഗിളിന്റെ ഈ ആപ്ലിക്കേഷന്‍ വലിയ സേവനം ചെയ്തിട്ടുണ്ട്. 2011 ല്‍ ജപ്പാനില്‍ 8.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ ഭാഗമായി വന്‍ സുനാമി ദുരന്തമുണ്ടായപ്പോഴും, സമീപകാലത്ത് അമേരിക്കയില്‍ ബോസ്റ്റണ്‍ മാരത്താണ്‍ ബോംബിങിലും ഈ ആപ്ലിക്കേഷന്‍ തുണയ്‌ക്കെത്തി.

2010 ല്‍ ഹെയ്ത്തി ഭൂകമ്പത്തില്‍ ആയിരങ്ങള്‍ ദുരിതത്തില്‍പെട്ടപ്പോള്‍, അവരെ സഹായിക്കാനായി Google.org യുടെ ഗൂഗിള്‍ ക്രൈസിസ് റെസ്‌പോണ്‍സ് വിഭാഗമാണ് 'ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡര്‍' എന്ന പദ്ധതി ആരംഭിച്ചത്. അതിന്റെ ഫലമായി രൂപപ്പെടുത്തിയതാണ് പേഴ്‌സണ്‍ ഫൈന്‍ഡര്‍ ആപ്ലിക്കേഷന്‍.
Other News in this section
ചരിത്രപ്രാധാന്യമുള്ള 120ലക്ഷം ചിത്രങ്ങള്‍ ഫ് ളിക്കറിലേക്ക്
'ഇന്റര്‍നെറ്റ് ആര്‍ക്കൈവ്' എന്ന സംഘടനയുടെ സഹായത്തോടെ, ചരിത്രപ്രാധാന്യമുള്ള 120 ലക്ഷം ചിത്രങ്ങള്‍ ഫ് ളിക്കറിലെത്തുന്നു. ടാഗുകളുടെ സഹായത്തോടെ സേര്‍ച്ച് ചെയ്യാവുന്ന രൂപത്തിലാണ് പകര്‍പ്പവകാശമില്ലാത്ത ഇത്രയും ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലെത്തുന്നത്. കലേവ് ലീറ്ററുവാണ് ചിത്രങ്ങള്‍ ടാഗ് ചെയ്ത് ഫോട്ടോ ഷെയറിങ് സര്‍വീസായ ഫ് ളിക്കറിലിടുന്നത്. 26 ലക്ഷം ചിത്രങ്ങള്‍ ഇതിനകം ഫ് ..

Latest news