LATEST NEWS
  Jun 16, 2013
വീണ്ടും ബിജെപി നേതൃത്വത്തെ വിമര്‍ശിച്ച് അദ്വാനി
ന്യൂഡല്‍ഹി: ജനതാദള്‍ യുണൈറ്റഡ് എന്‍ഡിഎ വിട്ട പശ്ചാത്തലത്തില്‍ ബിജെപി ദേശീയ നേതൃത്വത്തെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി രംഗത്തെത്തി.

നരേന്ദ്രമോഡിയെ ബിജെപി നേതൃത്വത്തിലേക്ക് ഉയര്‍ത്തിയ ദേശീയ നേതൃത്വത്തിന്റെ ധൃതിപിടിച്ച തീരുമാനമാണ് ജനതാദള്‍ മുന്നണി വിടാന്‍ കാരണമായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടി പ്രസിഡന്റ് രാജ്‌നാഥ് സിംഗിനെ ഫോണില്‍ വിളിച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇത് എന്‍ഡിഎയുടെ ശക്തി ചോര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

Latest news