LATEST NEWS
  Jun 16, 2013
രാഷ്ട്രീയപ്രേരിത ആരോപണങ്ങള്‍ വകവെയ്ക്കില്ല: ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഉന്നയിക്കുന്ന രാഷ്ട്രീയപ്രേരിതമായ ആരോപണങ്ങള്‍ കോണ്‍ഗ്രസ് വകവെയ്ക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല വ്യക്തമാക്കി.

അടിസ്ഥാനരഹിതമായ എല്ലാ ആരോപണങ്ങളും തള്ളിക്കളയുന്നു. ആരോപണങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ തട്ടിപ്പ് പുറത്തുവന്ന ശേഷം ആദ്യമായാണ് രമേശ് ചെന്നിത്തല അതിനെക്കുറിച്ച് പ്രതികരിക്കുന്നത്.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ വെളിപ്പെടുത്തലുകളും അന്വേഷിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മന്ത്രിമാര്‍ പേഴ്‌സണല്‍ സ്റ്റാഫിനെ വയ്ക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത കാട്ടണമെന്നായിരുന്നു കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ പ്രതികരണം.

Latest news