LATEST NEWS
  Jun 16, 2013
കേരളം കണ്ട വലിയ തട്ടിപ്പ്, മുഖ്യമന്ത്രി രാജി വെയ്ക്കുക: പിണറായി
തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പായ സോളാര്‍ കുംഭകോണക്കേസില്‍ ഭരണസംവിധാനം കീഴ്‌പ്പെടുത്തി പ്രതികള്‍ക്ക് കൂട്ടുനിന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടിയന്തരമായി അധികാരമൊഴിഞ്ഞ് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

ഒരു മുഖ്യമന്ത്രി പങ്കാളിയായ ഇത്ര വിപുലമായ തട്ടിപ്പുകേസ് കേരളം ഇതുവരെ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ, മുഖ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും മന്ത്രിമാരുടെയും ഉള്‍പ്പെടെയുള്ള കുറ്റകരമായ പങ്കാളിത്തം പുറത്തുകൊണ്ടുവരാന്‍ സംസ്ഥാന പോലീസ് സേനയിലെ ഒരു എ.ഡി.ജി.പിയുടെ അന്വേഷണം മതിയാകില്ല. ക്രിമിനല്‍ കേസിനെതിരായ പോലീസ് നടപടികള്‍ ഊര്‍ജ്ജിതമായും ഫലപ്രദമായും തുടരുന്നതിനോടൊപ്പം മുഖ്യമന്ത്രി രാജിവച്ച് ഉന്നത തലത്തിലുള്ള ജുഡീഷ്യല്‍ അന്വേഷണം നടത്തണം.

ഒരേസമയം സാമ്പത്തിക ക്രമക്കേടും വന്‍ അഴിമതിയുമാണ് ഭരണത്തണലില്‍ നടന്നിരിക്കുന്നത്. കൊലക്കേസ് പ്രതിയായ ഒരാളും അയാളുടെ രണ്ടാം ഭാര്യയും കൊടും ക്രിമിനലുകളായിരുന്നിട്ടും അവരുടെ വ്യവസായ സംരംഭത്തിന് എന്തിന് മുഖ്യമന്ത്രി കൂട്ടുനിന്നു എന്നത് നാടറിയേണ്ട കാര്യമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Latest news